Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
പാചകം
  Add your Comment comment
റസ്റ്ററന്റ് റെസിപ്പിയില്‍ ചിക്കന്‍ ചുക്ക വീട്ടില്‍ തയാറാക്കാം
Reporter
ഇഞ്ചി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍

കാശ്മീരി മുളകുപൊടി - മൂന്നു വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി - വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - രണ്ടു വലിയ സ്പൂണ്‍

ചിക്കന്‍ - ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്

കോണ്‍ഫ്‌ലോര്‍ - മൂന്നു വലിയ സ്പൂണ്‍

ഉപ്പ് -പാകത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

ചുവന്നുള്ളി - ഒരു കപ്പ്, ചതച്ചത്

തേങ്ങ - ഒന്നിന്റെ പകുതി, വറുത്തരച്ചത്

ചിക്കന്‍ മസാല - രണ്ടു വലിയ സ്പൂണ്‍

മല്ലിയില, കറിവേപ്പില - പാകത്തിന്

ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം : ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിട്ടു വയ്ക്കുക. ഇതില്‍ നിന്നും പകുതി എടുത്ത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ശേഷം കോണ്‍ഫ്‌ലോറും പാകത്തിന് ഉപ്പും ചേര്‍ത്ത് എണ്ണയില്‍ വറുത്തു കോരുക. ഇതേ എണ്ണയില്‍ ചുവന്നുള്ളി ചതച്ചതു ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തു പച്ചമണം മാറുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് പാകത്തിനാക്കി മല്ലിയിലയും കറിവേപ്പിലയും വിതറി ചൂടോടെ വിളമ്പാം.
 
Other News in this category

 
 




 
Close Window