മാമ്പഴം - അഞ്ച്
തേങ്ങ - ഒരു മുറി, ചുരുണ്ടിയത്
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
ജീരകം - അര ചെറിയ സ്പൂണ്‍
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
ശര്‍ക്കര - ഒരു ചെറിയ കഷണം
തൈര് - അര ലിറ്റര്‍
ഉപ്പ് - പാകത്തിന്
നെയ്യ് - ഒരു വലിയ സ്പണ്‍
കടുക് - അര ചെറിയ സ്പൂണ്‍
വറ്റല്‍മുളക് - മൂന്ന്, ഓരോന്നും രണ്ടാക്കിയത്
ചുവന്നുള്ളി - രണ്ട്, വട്ടത്തില്‍ അരിഞ്ഞത്
ഉലുവ - ഒരു നുള്ള്
കറിവേപ്പില - രണ്ടു തണ്ട്
തയാറാക്കുന്ന വിധം: മാമ്പഴം അറ്റം മുറിച്ചു മാറ്റി നന്നായി കഴുകി വെള്ളത്തിലിട്ടു വേവിച്ചു തൊലി കളഞ്ഞു വയ്ക്കുക. രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക. ചട്ടിയില്‍ നെയ്യ് ചൂടാക്കി മാമ്പഴവും ശര്‍ക്കരയും ചേര്‍ത്തു നന്നായി വരട്ടുക. ഇതില്‍ അരപ്പു ചേര്‍ത്തിളക്കുക. തൈര് ഉപ്പു ചേര്‍ത്തുടച്ച് മാമ്പഴക്കൂട്ടില്‍ ചേര്‍ത്തിളക്കുക. നെയ്യ് ചൂടാക്കി ഏഴാമത്തെ ചേരുവ ചേര്‍ത്തു താളിച്ചു കറിയില്‍ ചേര്‍ത്തു ചൂടാക്കി തിളയ്ക്കും മുമ്പു വാങ്ങുക. |