Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
പാചകം
  Add your Comment comment
ഈസ്റ്ററിന് ചിക്കന്‍ സ്‌പെഷല്‍ വിഭവം
Reporter
ചിക്കന്‍- ഒരു കിലോ
സവാള നുറുക്കിയത്- ഒരു കപ്പ്
കാപ്സിക്കം നുറുക്കിയത്- ഒരു കപ്പ്
പച്ചമുളക് നുറുക്കിയത്- നാലെണ്ണം
തക്കാളി നുറുക്കിയത്- ഒന്ന്
വെളുത്തുള്ളി ചതച്ചത്- അഞ്ച് തുടം
ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
ജീരകം- ഒരു ടീസ്പൂണ്‍
മല്ലിയില നുറുക്കിയത്- രണ്ട് ടീസ്പൂണ്‍
ചെറുനാരങ്ങാനീര്- ഒരു ടീസ്പൂണ്‍
ഉപ്പ്- കാല്‍ ടീസ്പൂണ്‍
പഞ്ചസാര- ഒരു നുള്ള്
എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
കട്ടിത്തൈര്- ഒരു കപ്പ്
മാരിനേറ്റ് ചെയ്യാന്‍:തന്തൂരി മസാല- ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കട്ടിത്തൈര്- ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാനീര്- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:

തന്തൂരി മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കട്ടിത്തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 30 മിനിട്ട് ഫ്രീസറില്‍ വെയ്ക്കുക. തവയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, സവാള, കാപ്സിക്കം, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, അല്‍പം പഞ്ചസാര എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചിക്കന്‍ മാരിനേറ്റ് ചെയ്തത് ചേര്‍ത്ത് നല്ല തീയില്‍ വേവിക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്തുകൊടുക്കാം. ശേഷം തക്കാളി, ഇഞ്ചി, കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ക്കണം. നല്ല തീയില്‍ രണ്ട് മിനിട്ട് വേവിച്ചശേഷം അടുപ്പില്‍നിന്നിറക്കാം. മല്ലിയിലയിട്ട് അലങ്കരിക്കാം.
 
Other News in this category

 
 




 
Close Window