റസ്റ്ററന്റില്‍ ലഭിക്കുന്ന പീസ്സയുടെ അതേ രുചിയില്‍ വീട്ടില്‍ പീസ്സ തയാറാക്കാനുള്ള സിംപിള്‍ റെസിപ്പി ഇതാ.
മൈദ - രണ്ടു കപ്പ്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
ഇന്‍സ്റ്റന്റ് യീസ്റ്റ് - ഒന്നര ചെറിയ സ്പൂണ്‍
വെള്ളം - ഒരു കപ്പിന്റെ മൂന്നില്‍ രണ്ട്
ഒലിവ് ഓയില്‍ - രണ്ടു വലിയ സ്പൂണ്‍
തേന്‍ - ഒരു വലിയ സ്പൂണ്‍
സോസ് തയാറാക്കാനുള്ള ചേരുവ:
ടുമാറ്റോ പ്യൂരി - അര പായ്ക്കറ്റ്
ടുമാറ്റോ സോസ് - രണ്ടു വലിയ സ്പൂണ്‍
വെള്ളം - അരക്കപ്പ്
ഒലിവ് ഓയില്‍ - കാല്‍ കപ്പ്
വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
ഒറീഗാനോ - ഒരു ചെറിയ സ്പൂണ്‍
ബേസില്‍ (രാമതുളസിയില) - ഒരു ചെറിയ സ്പൂണ്‍
റോസ്‌മേരി - ഒരു ചെറിയ സ്പൂണ്‍
3. മൊസെറല്ല ചീസ് ഗ്രേറ്റ്, ചെയ്തത് - ഒരു കപ്പ്
സവാള - ഒരു വലുത്, കഷണങ്ങളാക്കിയത്
സോസേജ് - മൂന്നു വലുത്, സ്ലൈസ് ചെയ്തത്
തയാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, പൊടി തൂവിയ തട്ടില്‍ വച്ച് ഏകദേശം അഞ്ചു മിനിറ്റ് കുഴയ്ക്കുക. ഇത് ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കണം. സോസ് തയാറാക്കാന്‍ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് അവ്ന്‍ 2000C ല്‍ ചൂടാക്കിയിടുക. കുഴച്ചു വച്ചിരിക്കുന്ന മാവ് രണ്ടു ഭാഗങ്ങളാക്കി, പൊടി തൂവിയ തട്ടില്‍ വച്ച് പീറ്റ്‌സ ബേസിന്റെ പരുവത്തില്‍ പരത്തുക. ഓരോ ബേസിനു മുകളിലും സോസ് ഒഴിച്ച് ചീസ്, സവാള, സോസേജ് എന്നിവ വയ്ക്കുക. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. |