പഞ്ചസാര - ഒരു കപ്പ്
മുട്ട മഞ്ഞ - രണ്ടു മുട്ടയുടേത്
വനില/കോക്കനട്ട് എസ്സന്‍സ് - അര െചറിയ സ്പൂണ്‍
മൈദ - ഒന്നേകാല്‍ കപ്പ്
ബേക്കിങ് പൗഡര്‍ - അര വലിയ സ്പൂണ്‍
ഉപ്പ് - കാല്‍ െചറിയ സ്പൂണ്‍
തേങ്ങാപ്പാല്‍(ടിന്നില്‍ കിട്ടുന്നത്) - 250 മില്ലി
മുട്ടവെള്ള - രണ്ടു മുട്ടയുടേത് -സോസിന്‌തേങ്ങാപ്പാല്‍ - 50 മില്ലികണ്ടന്‍സ്ഡ് മില്‍ക്ക് - 50 മില്ലി
ഡെസിക്കേറ്റഡ് കോക്കനട്ട് - അലങ്കരിക്കാന്‍
തയാറാക്കുന്ന രീതി:
അവ്ന്‍ 1800Cല്‍ ചൂടാക്കിയിടുക. വെണ്ണയും പഞ്ചസാരയും േചര്‍ത്തു നന്നായി അടിക്കുക. ഇതിലേക്കു മുട്ട ഓരോന്നായി ചേര്‍ത്ത് അടിക്കുക. ഓരോ ന്നും േചര്‍ത്ത ശേഷം അടിച്ചു മയപ്പെടുത്തണം. എസ്സന്‍സ് ചേര്‍ത്തു വീണ്ടും അടിക്കുക. നാലാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. ഇതിന്റെ മൂന്നിലൊന്നു വെണ്ണ മിശ്രിതത്തില്‍ മെല്ലേ ചേര്‍ ത്തു യോജിപ്പിക്കുക. ഇതില്‍ തേങ്ങാപ്പാലിന്റെ പകുതി േചര്‍ത്തു മെല്ലേ യോജിപ്പിക്കണം. ഇങ്ങനെ മുഴുവന്‍ പൊടിയും തേങ്ങാപ്പാലും ഇടവിട്ടു മെല്ലേ ചേര്‍ത്തു യോജിപ്പിക്കുക. മുട്ടവെള്ള നന്നായി അടിച്ചു പൊങ്ങി വരുമ്പോള്‍ കേക്ക് മിശ്രിതത്തില്‍ മെല്ലേ ചേര്‍ത്തിളക്കി, മയം പുരട്ടിയ ബേക്കിങ് ടിന്നില്‍ ഒഴിച്ച്, ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ച് 50Ð55 മിനിറ്റ് ബേക്ക് െചയ്യണം. ഏഴാമത്തെ േചരുവ യോജിപ്പിച്ചു സോസ് തയാറാക്കണം. ബേക്ക് െചയ്ത കേക്ക് പുറത്തെടുത്ത്, അഞ്ചു മിനിറ്റ് ചൂടാറിയ ശേഷം ടിന്നില്‍ നിന്നു പുറത്തെടുക്കണം. കേക്കില്‍ അങ്ങിങ്ങായി ടൂത്പിക് കൊണ്ടു കുത്തി ദ്വാരങ്ങള്‍ ഉണ്ടാക്കണം. ഇതിലേക്കു സോസ് ഒഴിച്ചു ഫ്രിഡ്ജില്‍ വച്ചു സെറ്റ് െചയ്യുക. മുകളില്‍ ഡെസിക്കേറ്റഡ് കോക്കനട്ട് (തേങ്ങ ചുരണ്ടി അവ്‌നില്‍ വച്ചു വെള്ളം വലിയിച്ചെടുത്തത്) വിതറി വിളമ്പാം. |