കോണ്‍ഫ്‌ളോര്‍ - അരക്കപ്പ്
ബേക്കിങ് സോഡ - ഒരു നുള്ള്
വെള്ളം - പാകത്തിന്
തൈര് ഉടച്ചത് - രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര - രണ്ടു കപ്പ്
വെള്ളം - അരക്കപ്പ്
നാരങ്ങാനീര് - രണ്ടു ചെറിയ സ്പൂണ്‍
ജിലേബി കളര്‍ - അല്‍പം
ജിലേബി കളര്‍ - അല്‍പം
നെയ്യ് - വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുത്ത് പാകത്തിനു വെള്ളം ചേര്‍ത്തു കലക്കി കട്ടിയുള്ള മാവു തയാറാക്കുക. ഇതില്‍ തൈരു ചേര്‍ത്തു വീണ്ടും കലക്കി രണ്ടു മണിക്കൂര്‍ വയ്ക്കണം. പഞ്ചസാര വെള്ളം ചേര്‍ത്തുരുക്കി ഒരു നൂല്‍ പാനിയാകുമ്പോള്‍ വാങ്ങി നാരങ്ങാനീരും ജിലേബി കളര്‍ അല്‍ പം വെള്ളത്തില്‍ കലക്കിയതും ചേര്‍ക്കണം. ജിലേബി കളര്‍ അല്‍പം വെള്ളത്തില്‍ കലക്കി മാവില്‍ ചേര്‍ത്തിളക്കുക. മാവ് ദ്വാരമിട്ട തുണിയിലാക്കി ചൂടായ നെയ്യിലേക്കു ചെറിയ മുറുക്കു പോലെ പൈപ്പ് ചെയ്യണം. പാകത്തിനു മൂക്കുമ്പോള്‍ കോരിയെടുത്ത് ഇളം ചൂടുള്ള പഞ്ചസാര സിറപ്പിലിട്ട ശേഷം ഓരോന്നായി കോരി പാത്രത്തിലേക്കു മാറ്റുക. |