Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.7784 INR  1 EURO=90.5223 INR
ukmalayalampathram.com
Mon 10th Feb 2025
 
 
പാചകം
  Add your Comment comment
ഇറച്ചി ഇല്ലാതെയും ദം ബിരിയാണി തയാറാക്കാം: കൊഴുപ്പില്ല; ആരോഗ്യകരം വെജിറ്റബിള്‍ ബിരിയാണി
Reporter
ബസ്മതി അരി - 400 ഗ്രാം

കാരറ്റ് - 100 ഗ്രാം

ബീന്‍സ് - 125 ഗ്രാം

ഉരുളക്കിഴങ്ങ് - 80 ഗ്രാം

കോളിഫ്ളവര്‍ - 50 ഗ്രാം
എണ്ണ 150 മില്ലി

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് നാലു ചെറിയ സ്പൂണ്‍

പിരിയന്‍ മുളകുപൊടി രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍

തൈര് 200 ഗ്രാം

പച്ച ഏലയ്ക്ക - നാല്

ഗ്രാമ്പൂ - എട്ട്

വഴനയില - നാല്

കറുവാപ്പട്ട - രണ്ടു തണ്ട്

ജാതിപത്രി - നാല്

ഏലയ്ക്ക - നാല്

ഉപ്പ് - പാകത്തിന്

നാരങ്ങനീര് - ഒരു ചെറിയ സ്പൂണ്‍



ജാതിപത്രി - എലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂണ്‍

സവാള വറുത്തത് - 100 ഗ്രാം

പുതിനയില അരിഞ്ഞത് - നാലു ചെറിയ സ്പൂണ്‍

മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍

നെയ്യ് - 200 മില്ലി

കുങ്കുമപ്പൂവ് - ഒരു നുള്ള്

തയാറാക്കുന്ന വിധം: അരി കഴുകി ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കണം. കാരറ്റും ബീന്‍സും ഉരുളക്കിഴങ്ങും ചെറിയ ചതുരക്കഷണങ്ങളാക്കുക. കോളിഫ്ളവര്‍ ചെറിയ പൂക്കളായി അടര്‍ത്തണം. ഒരു വലിയ പാത്രത്തില്‍ നാലാമത്തെ ചേരുവയുടെ പകുതി ചേര്‍ത്തു വെള്ളം തിളപ്പിച്ച ശേഷം ഉപ്പും നാരങ്ങാനീരും ചേര്‍ത്തിളക്കുക. തിളയ്ക്കുമ്പോള്‍ അരി ചേര്‍ത്തു മുക്കാല്‍ വേവില്‍ വേവിച്ചൂറ്റി വയ്ക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ച ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഏതാനും സെക്കന്‍ഡ് വഴറ്റുക. ഇതില്‍ എട്ടാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം. തയാറാക്കിയ പച്ചക്കറികള്‍ ചേര്‍ത്തിളക്കി വേവിച്ച ശേഷം അടുപ്പില്‍ നിന്നു വാങ്ങി വയ്ക്കണം. ചുവടുകട്ടിയുള്ള പാത്രത്തില്‍ പച്ചക്കറി മസാല നിരത്തി, അതിനു മുകളില്‍ വേവിച്ച ചോറും നിരത്തുക. ഇതിനു മുകളില്‍ ഒമ്പതാമത്തെ ചേരുവയുടെ പകുതിയും നെയ്യും കുങ്കുമപ്പൂവും വിതറുക. പാത്രം അടച്ച്, മൈദമാവു കുഴച്ചതു കൊണ്ട് ഒട്ടിച്ച് 10Ð15 മിനിറ്റ് ദം വയ്ക്കുക. പിന്നീട് തുറന്നു വിളമ്പാനുള്ള പാത്രത്തിലാക്കി, ബാക്കിയുള്ള ഒമ്പതാമത്തെ ചേരുവ വിതറി അലങ്കരിച്ചു വിളമ്പാം.
 
Other News in this category

 
 




 
Close Window