ബണ്‍ നാലിഞ്ചു വട്ടത്തിലുള്ളത് - നാല്
ഇറച്ചി എല്ലില്ലാതെ - 350 ഗ്രാം
ഉപ്പ്, വെള്ളം - പാകത്തിന്
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി - രണ്ടു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
എണ്ണ - രണ്ടു വലിയ സ്പൂണ്‍
സവാള - കാല്‍ കിലോ, പൊടിയായി അരിഞ്ഞത്
പച്ചമുളക് - അഞ്ച്, പൊടിയായി അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - അര ചെറിയ സ്പൂണ്‍ വീതം
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഗരംമസാലപ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
മുട്ട പുഴുങ്ങിയത് - നാല്
മുട്ട - രണ്ട്
പാല്‍ - രണ്ടു വലിയ സ്പൂണ്‍
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ബണ്‍ മുഴുവനോടെ എടുത്ത്, അടിയില്‍ നിന്ന് ഒരിഞ്ചു വട്ടത്തില്‍ ഒരു കഷണം മുറിച്ചു മാറ്റിവയ്ക്കുക. റൊട്ടിയുടെ ഉള്ളില്‍ നിന്നുള്ള ഭാഗം സ്പൂണ്‍ കൊണ്ടു കോരി മാറ്റിവയ്ക്കണം. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വേവിച്ചു വെള്ളം വറ്റിക്കുക. ഇറച്ചി നന്നായി വെന്ത ശേഷം വാങ്ങി ചൂടാറുമ്പോള്‍ ഇറച്ചി പൊടിയായി അരിഞ്ഞു വയ്ക്കുക. എണ്ണ ചാടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ഇറച്ചിയും ഗരംമസാലപ്പൊടിയും ചേര്‍ത്തിളക്കണം. ഏതാനും മിനിറ്റ് ഇളക്കിയ ശേഷം വാങ്ങി വയ്ക്കുക. ഈ ഫില്ലിങ്ങില്‍ നിന്ന് അല്പം വീതം ഓരോ ബണ്ണിനുള്ളിലും വച്ച് ഓരോ മുട്ട പുഴുങ്ങിയതിന്റെ പകുതിയും വച്ച് കുറച്ചു ഫില്ലിങ് കൂടി വയ്ക്കുക. മുറിച്ചു മാറ്റിയ ഭാഗം തിരികെ വച്ച് അമര്‍ത്തണം. ഏഴാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഈ മിശ്രിതം തയാറാക്കിയ ബണ്ണില്‍ ബ്രഷ് ചെയ്ത ശേഷം ചൂടായ തവയിലിട്ടു ചുട്ടെടുക്കുക. നെടുകെ മുറിച്ചു വിളമ്പാം. |