ആവശ്യമായ ചേരുവ:
പച്ച മീന്‍ - അരക്കിലോ
പച്ചമുളക് - അഞ്ച്
സവാള ഓരോന്നും രണ്ടായി മുറിച്ചു വട്ടത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - രണ്ടു നുള്ള്
തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാംപാല്‍ - അരക്കപ്പ്
രണ്ടാംപാല്‍ - ഒരു കപ്പ്
വെളിച്ചെണ്ണ - കാല്‍ കപ്പ്
കുരുമുളക് - ഒരു ചെറിയ സ്പൂണ്‍
ഗ്രാമ്പൂ - അഞ്ച്
ഏലയ്ക്ക - അഞ്ച്
കറുവാപ്പട്ട - കാല്‍ ഇഞ്ചു കഷണം
വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഇഞ്ചി - ഒരിഞ്ചു കഷണം
വിനാഗിരി - ഒരു ചെറിയ സ്പൂണ്‍
തക്കാളി - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം: മീന്‍ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക. വെളിച്ചെണ്ണ നന്നായി ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ചശേഷം വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് ഉപ്പും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേര്‍ത്തു വഴറ്റുക. സവാള നന്നായി വഴന്ന ശേഷം മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി ഉടന്‍തന്നെ മീന്‍ ചേര്‍ത്ത് തിരിച്ചും മറിച്ചുമിട്ടു വാട്ടുക. വാടിയ ശേഷം തീ കുറച്ച്, പാത്രം അടച്ചു വച്ചു വേവിക്കുക. മീനില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങുമ്പോള്‍ അടപ്പു മാറ്റി രണ്ടാംപാല്‍ ചേര്‍ത്ത് തീ കൂട്ടിവച്ചു മീന്‍ വേവിക്കുക. മീന്‍ വെന്ത ശേഷം തീ അണച്ച്, ഒന്നാംപാലും രണ്ടു തണ്ടു കറിവേപ്പിലയും വിനാഗിരിയും ഒഴിച്ചു യോജിപ്പിക്കുക. മറ്റൊരു പാനില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി, തക്കാളി വട്ടത്തില്‍ മുറിച്ചതിട്ട് ഇരുവശവും വേവിച്ച് അല്‍പം ഉപ്പും കുരുമുളകുപൊടിയും വിതറി വയ്ക്കുക. ഫിഷ്‌മോലി വിളമ്പാനുള്ള ഡിഷിലാക്കി, അതിനു മുകളില്‍ തക്കാളി വച്ച് അലങ്കരിക്കാം. |