ചേരുവകള്‍: റെഡ് മീറ്റ് - അരക്കിലോ, മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെളിച്ചെണ്ണ - രണ്ടു ചെറിയ സ്പൂണ്‍, പച്ചമുളക് - എട്ട്, വെളുത്തുള്ളി - ആറ് അല്ലി, ചുവന്നുള്ളി - രണ്ട്, കറിവേപ്പില - രണ്ടു തണ്ട്, തേങ്ങ - അര മുറി
തയാറാക്കുന്ന വിധം: ഇറച്ചി ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിനു വെള്ളവും ചേര്‍ത്തു പ്രഷര്‍ കുക്കറില്‍ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചത് ഇട്ടു മൂപ്പിക്കുക. കറിവേപ്പില ചേര്‍ത്തിളക്കിയ ശേഷം തേങ്ങ ചിരവിയതും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. വേവിച്ച ഇറച്ചിയും ചേര്‍ത്തു യോജിപ്പിച്ച ശേഷം വാങ്ങുക. |