റെഡ് മീറ്റ് - അരക്കിലോ
വിനാഗിരി - ഒരു ചെറിയ സ്പൂണ്‍
ഉപ്പ്, വെള്ളം - പാകത്തിന്
തേങ്ങ - ഒന്ന്
എണ്ണ - മൂന്നു വലിയ സ്പൂണ്‍
സവാള - രണ്ട്, അരിഞ്ഞത്
പച്ചമുളക് - എട്ട്, അരിഞ്ഞത്
ഇഞ്ചി - ഒരു കഷണം, അരിഞ്ഞത്
കറിവേപ്പില - രണ്ടു തണ്ട്
മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി - അഞ്ച് അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളക് - ഒരു ചെറിയ സ്പൂണ്‍
പെരുംജീരകം - അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി - അര ചെറിയ സ്പൂണ്‍
മുളകുപൊടി - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
മീറ്റ് മസാലപ്പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
നെയ്യ് - ഒരു വലിയ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
മൈദ - അര വലിയ സ്പൂണ്‍
തയാറാക്കുന്ന വിധം
റെഡ് മീറ്റ് ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു പ്രഷര്‍ കുക്കറില്‍ വേവിക്കണം. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും ഒന്നരക്കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവ അരച്ചതു ചേര്‍ത്തു ന ന്നായി വഴറ്റണം. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചാറോടു കൂ ടി ചേര്‍ത്തിളക്കുക. ചാറു കുറുകുമ്പോള്‍ രണ്ടാംപാല്‍ ചേര്‍ത്തിളക്കി നന്നായി തിളയ്ക്കുമ്പോള്‍ ഉപ്പു ചേര്‍ത്തു വാങ്ങി വയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കി ചുവന്നുള്ളി ചേര്‍ത്തു വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മൈദ ചേര്‍ത്തു വഴറ്റണം. ഇ തിലേക്ക് ഒന്നാംപാലും ചേര്‍ത്തിളക്കി നന്നായി ചൂടാകുമ്പോള്‍ കറിയില്‍ ഒഴിച്ചിളക്കി വിളമ്പാം. |