Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
പാചകം
  Add your Comment comment
മീന്‍ ഉപയോഗിച്ച് വീട്ടില്‍ തയാറാക്കാം രുചികരമായ ഫിഷ് ബിരിയാണി
Reporter
മീന്‍ - ഒരു കിലോ, പരന്ന കഷണങ്ങളാക്കിയത്
സവാള - 250 ഗ്രാം
വെജിറ്റബിള്‍ ഓയില്‍ - 200 ഗ്രാം
നെയ്യ് - 50 ഗ്രാം
കശുവണ്ടിപ്പരിപ്പ് - നാലു ചെറിയ സ്പൂണ്‍
ഉണക്കമുന്തിരി - നാലു ചെറിയ സ്പൂണ്‍
സവാള - അരക്കിലോ
വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്
വറ്റല്‍മുളക് - 10, ചതച്ചത്
തൈര് - രണ്ടു വലിയ സ്പൂണ്‍
ഇഞ്ചി - ഒരു കഷണം, ചതച്ചത്
തക്കാളി - മൂന്നു വലുത്, അരിഞ്ഞത്
മല്ലിയില - 10 ഗ്രാം
പുതിനയില - രണ്ടു തണ്ട്
ബിരിയാണി മസാല - രണ്ടു െചറിയ സ്പൂണ്‍
പെരുംജീരകംപൊടി - ഒരു െചറിയ സ്പൂണ്‍
മല്ലിപ്പൊടി - രണ്ടു െചറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു െചറിയ സ്പൂണ്‍
മുളകുപൊടി - രണ്ടു െചറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര െചറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - കാല്‍ കപ്പ്
ബിരിയാണി അരി - ഒരു കിലോ
ഏലയ്ക്ക - 10
ഗ്രാമ്പൂ - ആറ്
കറുവാപ്പട്ട - ഒരു കഷണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം: മീന്‍ വൃത്തിയാക്കുക. സവാള കനം കുറച്ചരിഞ്ഞ് എണ്ണയും നെയ്യും യോജിപ്പിച്ചു ചൂടാക്കിയതില്‍ വറുത്തു കോരി മാറ്റി വയ്ക്കുക. അതേ എണ്ണയില്‍ നാലാമത്തെ േചരുവയും വറുത്തു കോരി മാറ്റിവയ്ക്കണം. ബാക്കി എണ്ണയില്‍ അഞ്ചാമത്തെ േചരുവ ചേര്‍ത്തു നന്നാ യി വഴറ്റിയ ശേഷം ആറാമത്തെ േചരുവ ചേര്‍ത്തു മൂപ്പിച്ചു വാങ്ങി വയ്ക്കുക. ഇതാണ് മസാല. മീനില്‍ ഏഴാമത്തെ േചരുവ പുരട്ടി കുറച്ചു സമയം വച്ച ശേ ഷം വെളിച്ചെണ്ണയില്‍ വറുത്തു കോരണം. ബിരിയാണിച്ചെമ്പില്‍ തയാറാക്കിയ മസാല പകുതി നിര ത്തി, അതിനു മുകളില്‍ മീന്‍ പൊരിച്ചതും അതിനു മുകളില്‍ ബാക്കി മസാലയും നിരത്തുക. അരി അളന്ന്, ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന അളവില്‍ വെ ള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തില്‍ പത്താമത്തെ േചരുവ േചര്‍ത്തു തിളയ്ക്കുമ്പോള്‍ കഴുകി ഊറ്റിയ അരി ചേര്‍ത്തു വേവിച്ചു വെള്ളം വറ്റിച്ചു വാങ്ങാം. 10 മിനിറ്റിനു ശേഷം ഈ ചോറിന്റെ പകുതി മസാലക്കൂട്ടിനു മുകളില്‍ നിരത്തി അതിനു മുകളില്‍ സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തതു വിതറി ബാക്കി ചോറു നിരത്തി, അതിനു മുകളില്‍ അല്‍പം മല്ലിയിലയും മീന്‍ വറുത്ത െവളിച്ചെണ്ണയും ഒഴിക്കുക. പാത്രം മുറുകെ അടച്ചു ചെറുതീയില്‍ 20 മിനിറ്റ് വയ്ക്കുക. അര മണിക്കൂറിനു ശേഷം മുകളിലുള്ള റൈസ് മാത്രമെടുത്തു മറ്റൊരു പാത്രത്തിലാക്കി മസാലയ്‌ക്കൊപ്പം വിളമ്പാം.
 
Other News in this category

 
 




 
Close Window