ചേരുവകള്‍: കോഴിയിറച്ചി (ചെറിയ കഷണങ്ങളാക്കിയത്) - ഒരു കിലോ, മല്ലിപ്പൊടി - മൂന്നു വലിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍, ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂണ്‍, മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, കുരുമുളകുപൊടി - രണ്ടു ചെറിയ സ്പൂണ്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - ഒരു പിടി നിറയെ, വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം: ചിക്കന്‍, രണ്ടാമത്തെ ചേരുവ ചേര്‍ത്ത്, വേവാന്‍ പാകത്തിന് അല്‍പം മാത്രം വെള്ളമൊഴിച്ചു വേവിക്കുക. വെന്ത ശേഷം ഫ്രൈയിങ് പാന്‍ ചൂടാക്കി, രണ്ടോ മൂന്നോ വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കോലി ചേര്‍ത്തു വറുത്തു ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം. |