ബസ്മതി അരി - രണ്ടു കപ്പ്
എണ്ണ - പാകത്തിന്
വെളുത്തുള്ളി - കാല്‍ കപ്പ് (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് )
വെണ്ണ - 100 ഗ്രാം
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം:
അരി അര മണിക്കൂര്‍ കുതിര്‍ക്കുക. പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി കരുകരുപ്പായി വറുത്തു കോരുക. കുതിര്‍ത്തു വച്ചിരിക്കുന്ന അരി വേവിച്ചൂറ്റി വെണ്ണയും വറുത്തു വച്ചിരിക്കുന്ന വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേര്‍ത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക. മല്ലിയില വിതറി അലങ്കരിച്ചു വിളമ്പാം. |