ഫിഷ് ബോള്‍സ് തയാറാക്കാന്‍ ആവശ്യമായ ചേരുവ: . മീന്‍ - 250 ഗ്രാം, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി - പാകത്തിന്, എണ്ണ - പാകത്തിന്
, സവാള അരിഞ്ഞത് - അരക്കപ്പ്, ഇഞ്ചി - വെളുത്തുള്ളി ചതച്ചത് - ഒന്നര ചെറിയ സ്പൂണ്‍, പച്ചമുളക് - മൂന്ന്, അരിഞ്ഞത്, കുരുമുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, നാരങ്ങാനീര് - ഒന്നര ചെറിയ സ്പൂണ്‍, മല്ലിയില അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍, തേങ്ങ - അര മുറി, ചുരണ്ടിയത്, പച്ചമുളക് - മൂന്ന്, അരിഞ്ഞത്, നാരങ്ങാനീര് - ഒരു ചെറിയ സ്പൂണ്‍, മല്ലിയില, പുതിനയില - കുറച്ച്, അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് - അര ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, മുട്ട - ഒന്ന്, റൊട്ടി പൊടിച്ചത് - പാകത്തിന്, എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം: മീന്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിച്ച് അടര്‍ത്തി വയ്ക്കുക. എണ്ണ ചൂടാക്കി നാലു മുതല്‍ ഏഴുവരെയുള്ള ചേരുവ യഥാക്രമം ചേര്‍ത്തു വഴറ്റിയെടുക്കുക. പാകത്തിനുപ്പും ചേര്‍ത്തിളക്കണം. നാരങ്ങാനീരും മല്ലിയിലയും ചേര്‍ത്തു നന്നായി വരട്ടിയെടുത്ത്, അടുപ്പില്‍ നിന്നു വാങ്ങി വയ്ക്കണം. പതിനൊന്നാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം തൊടാതെ അരയ്ക്കുക. തയാറാക്കി വച്ചിരിക്കുന്ന മീന്‍ കൂട്ട്, ചെറിയ ഉരുളകളാക്കി, ഇതിനുള്ളില്‍ തേങ്ങാക്കൂട്ടു നിറച്ചു വീണ്ടും ഉരുട്ടുക. ഓരോ ഉരുളയും ഇങ്ങനെ തയാറാക്കി, മുട്ട അടിച്ചതില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞെടുക്കുക. പിന്നീട്, തിളയ്ക്കുന്ന എണ്ണയിലിട്ട്, ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. |