Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
 
 
പാചകം
  Add your Comment comment
റസ്റ്ററന്റില്‍ കിട്ടുന്ന സ്വാദോടെ വീട്ടില്‍ ഉണ്ടാക്കാം ചിക്കന്‍ ഷീക്ക് കബാബ്
Reporter
കോഴിയുടെ നെഞ്ചു ഭാഗം മിക്‌സിയില്‍ അരച്ചത് - അരക്കിലോ, ജീരകം മെല്ലെ ചൂടാക്കിയത് - ഒരു ചെറിയ സ്പൂണ്‍, ഏലയ്ക്ക - ആറ്, വെളുത്തുള്ളി -12 അല്ലി, അരച്ചത്, ഇഞ്ചി - മുക്കാല്‍ ഇഞ്ചു പീസ്, അരച്ചത്, കസൂരി മേത്തി, പൊടിച്ചത് - കാല്‍ ചെറിയ സ്പൂണ്‍ മുളകുപൊടി - മുക്കാല്‍ ചെറിയ സ്പൂണ്‍, ഗരംമസാലപ്പൊടി - മുക്കാല്‍ ചെറിയ സ്പൂണ്‍ കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍, ചീസ് ക്യൂബ് - ഒന്ന്, ഗ്രേറ്റ് ചെയ്തത്, മുട്ടവെള്ള - ഒരു മുട്ടയുടേത്, മല്ലിയില - ഒരു പിടി, പുതിനയില - മല്ലിയിലയുടെ പകുതി, വെണ്ണ - പാകത്തിന്.

തയാറാക്കുന്നവിധം: ജീരകവും ഏലയ്ക്കയും പൊടിക്കുക. ഇതില്‍ മൂന്നാമത്തെ ചേരുവയും ചിക്കനും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. നീളമുള്ള കമ്പിയില്‍ അല്ലെങ്കില്‍ സ്‌ക്യൂവറില്‍ ഈ മിശ്രിതം പൊതിയുക. വെണ്ണ പുരട്ടി, ചൂടായ തവയില്‍, ചെറുതീയില്‍, തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകണം. ചൂടോടെ സവാളക്കഷണങ്ങള്‍ക്കും നാരങ്ങയ്ക്കും ഒപ്പം വിളമ്പാം.
 
Other News in this category

 
 




 
Close Window