ലണ്ടന്‍: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച അര്‍ധരാത്രി വരെ അടച്ചിട്ടു. വിമാനത്താവളത്തിലേക്ക് വൈദ്യുതി നല്‍കുന്ന ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് വലിയ തോതിലുള്ള വൈദ്യുതി തടസ്സത്തിനും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടക്കത്തിനും കാരണമായത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഹീത്രൂ വിമാനത്താവളം വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം 16,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടക്കത്തിനും 100ലധികം ആളുകളെ ഒഴിപ്പിക്കാന്‍ കാരണമായിയെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു.
ഹെയ്സിലെ നെസ്റ്റില്‍സ് അവന്യൂവിലെ സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറിലാണ് തീപിടിച്ചത്. 10 ഫയര്‍ എന്‍ജിനുകളും 70ഓളം അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും മുന്‍കരുതല്‍ എന്ന നിലയില്‍ 200 മീറ്റര്‍ ചുറ്റളവില്‍ കോര്‍ഡണ്‍ സ്ഥാപിക്കുകയും ചെയ്തു. ഹെയ്സ്, ഹീത്രൂ, ഹില്ലിങ്ഡണ്‍, സൗത്ത്ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിരിക്കുന്നത്. എസ്എസ്ഇഎന്‍ (Scottish and Southern Electricity Networks) എക്സില്‍ നല്‍കിയ വിവരമനുസരിച്ച് ഹെയ്സ്, ഹൗണ്‍സ്ലോ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അഗ്‌നിബാധയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.