യുകെകെസിഎ കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) അന്തരിച്ചു. ഹൃദയാഘാതമാണു മരണ കാരണം. മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെറ്ററിംഗ് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്‍സിയ്ക്കും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ മകള്‍ ആന്‍മരിയ ഷൈജുവിനും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവിനും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം.
ഡല്‍ഹിയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്‌നാനായ ഇടവകാംഗമാണ്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. |