Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
ബില്ലടയ്ക്കാതെ മുങ്ങി എന്ന് ആരോപണം, 86.3 ലക്ഷം രൂപ നഷ്ടപരിഹാരം
reporter

ലണ്ടന്‍: ബില്‍ അടയ്ക്കാതെ പബ്ബില്‍ നിന്നും കടന്നുകളഞ്ഞു എന്ന് ആരോപണം നേരിട്ട കുടുംബത്തിന് നഷ്ടപരിഹാരമായി 75,000 പൗണ്ട് (ഏകദേശം 86.3 ലക്ഷം രൂപ). വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഒരു പ്രശസ്ത കുടുംബത്തിന് നേരെയാണ് ആരോപണമുണ്ടായത്. പിന്നാലെ, കേസുമായി ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം നടന്നത്. യുകെയിലെ ഡെര്‍ബിഷെയറിലെ ഒരു പബ്ബില്‍ വച്ച് 150 പൗണ്ട് (17,200 രൂപയില്‍ കൂടുതല്‍) ബില്‍ വന്നതിന് പിന്നാലെ ഇവര്‍ പണം നല്‍കാതെ പോയി എന്നായിരുന്നു ആരോപണം. ദമ്പതികളായ പീറ്റര്‍, ആന്‍ മക്ഗിര്‍, അവരുടെ മക്കളായ പീറ്റര്‍ ജൂനിയര്‍, കരോള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് വലിയ നാണക്കേടിലായിരുന്നു കുടുംബം.

ടൈഡ്സ്വെല്ലിലെ ഹോഴ്സ് ആന്‍ഡ് ജോക്കി പബ്ബാണ് ഭക്ഷണം കഴിച്ച ശേഷം പണമടക്കാതെ കുടുംബം ഇറങ്ങിപ്പോയി എന്ന് ആരോപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. കുടുംബമടങ്ങുന്ന സിസിടിവി ദൃശ്യങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍, പിന്നീട് കുടുംബം പണമടച്ചിരുന്നു എന്ന് തെളിയുകയായിരുന്നു. ഒരു സ്റ്റാഫ് അം?ഗം പണം വാങ്ങുകയും കൃത്യമായ രീതിയില്‍ അത് രേഖപ്പെടുത്താതെ പോയതുമായിരുന്നു ആരോപണങ്ങള്‍ക്ക് പിന്നില്‍. കൗണ്ടി ടൈറോണില്‍ നിന്നുള്ള സമ്പന്നവും പ്രശസ്തവുമായ ഒരു കുടുംബമാണ് ആരോപണവിധേയരായ മക്ഗിര്‍ കുടുംബം. ഈ ആരോപണം കുടുംബത്തിന് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. മാത്രമല്ല, ഇത്രയും സമ്പന്നമായ കുടുംബം ഈ പണം അടക്കാതെ മുങ്ങി എന്നത് പലര്‍ക്കും അപ്പോള്‍ത്തന്നെ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെയാണ് കുടുംബം കേസുമായി മുന്നോട്ടുപോയത്. ഒടുവില്‍ കുടുംബം ജയിക്കുകയായിരുന്നു. പബ്ബ് തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും നിയമപോരാട്ടത്തിന് മക്?ഗിര്‍ ?കുടുംബം ചെലവഴിച്ച തുകയടക്കം നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window