Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
പഴയ ബെഡ് വഴിയില്‍ ഉപേക്ഷിച്ച ആള്‍ക്ക് അഞ്ച് ലക്ഷത്തിലധികം പിഴ
reporter

ലണ്ടന്‍: പഴയ ബെഡ് വഴിയരികില്‍ ഉപേക്ഷിച്ചയാള്‍ക്ക് ലണ്ടനില്‍ 4,600 പൗണ്ട് (5,34,975 ഇന്ത്യന്‍ രൂപ) പിഴശിക്ഷ. കോടതിയില്‍ സമയത്ത് ഹാജരാകാതിരുന്നതിന് ജഡ്ജിയുടെ വക രണ്ടായിരം പൗണ്ടുകൂടി ചേര്‍ത്താണ് ഈ നിയമലംഘകന് കനത്ത പിഴ അടിച്ചു കിട്ടിയത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് സമൂഹത്തിനാകെ മുന്നറിയിപ്പാകുന്ന ഈ സംഭവം. നൈഫീസ അബ്ബാസ് എന്നയാളാണ് 2024 മാര്‍ച്ചില്‍ പഴയ ബെഡും മറ്റുചില പാഴ്വസ്തുക്കളും വഴിയരികില്‍ ഉപേക്ഷിക്കുമ്പോള്‍ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ക്യൂന്‍സ്ബറി പാര്‍ക്ക് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ഇയാള്‍ ഇവ ഉപേക്ഷിച്ചത്. ഇതിന് കൗണ്‍സില്‍ നിശ്ചയിച്ച പിഴ ഒടുക്കാതെ വന്നതോടെയാണ് സംഭവം മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലെത്തിയത്. പിഴശിക്ഷയ്ക്കു പുറമേ കോടതിയില്‍ സമയത്ത് ഹാജരാകാതിരുന്നതിന് രണ്ടായിരം പൗണ്ടുകോടി കോടതി ശിക്ഷിച്ചു.

പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ നിലവില്‍ ആയിരം പൗണ്ടാണ് ലണ്ടനിലെ മിക്കവാറും എല്ലാ കൗണ്‍സിലുകളിലെയും പിഴശിക്ഷ. നേരത്തെ 400 പൗണ്ടായിരുന്ന പിഴതുക ഈ ഏപ്രില്‍ മുതലാണ് ആയിരം പൗണ്ടായി കൗണ്‍സിലുകള്‍ വര്‍ധിപ്പിച്ചത്. ശരാശരി മുപ്പതിനായിരത്തോളം കേസുകളാണ് ഇത്തരത്തില്‍ ലണ്ടനിലെ ഒരോ കൗണ്‍സിലുകളിലും ഓരോവര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനും ക്യാമറ നിരീക്ഷണത്തിനുമായി ഓരോ കൗണ്‍സിലും ചെലവാക്കുന്നത് വലിയ തുകയാണ്. പിഴതുക വര്‍ധിപ്പിച്ച് ഈ തുക നിയമലംഘകരില്‍നിന്നുതന്നെ ഈടാക്കുക എന്ന നയമാണ് കൗണ്‍സിലുകള്‍ സ്വീകരിക്കുന്നത്.

1990ലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ലണ്ടന്‍ നഗരത്തില്‍ ഈ നിയമം പലപ്പോഴും പലസ്ഥലത്തും പാലിക്കപ്പെടുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും അധികം മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കപ്പെടുന്നത് ലണ്ടന്‍ നഗരത്തിലാണ്. ഇത് കണക്കിലെടുത്താണ് അടുത്തിടെ ഇതിനുള്ള ശിക്ഷ ആയിരം പൗണ്ടായി വര്‍ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചത്.

 
Other News in this category

 
 




 
Close Window