Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
സിനിമ
  Add your Comment comment
നാദിര്‍ഷയുടെ സിനിമയില്‍ വീണ്ടും വിഷ്ണു ഉണ്ണികൃഷ്ണന്‍: ചിത്രം - 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി
Text By: UK Malayalam Pathram
നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി'യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും ,സ്വിച്ച് ഓണ്‍ കര്‍മ്മം സിനിമയുടെ നിര്‍മ്മാതാവ് അഷ്‌റഫ് പിലാക്കലും നിര്‍വഹിച്ചു.
അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രമോദ് വെളിയനാട്, ബോബി കുര്യന്‍, ശാന്തിവിള ദിനേശ്, അരുണ്‍ പുനലൂര്‍, മീനാക്ഷി ദിനേശ്, മനീഷ കെഎസ്, പൂജ മോഹന്‍രാജ്, ആല്‍ബിന്‍, ഷമീര്‍ ഖാന്‍, ത്രേസ്യാമ്മ, സുഫിയാന്‍, ആലിസ് പോള്‍ തുടങ്ങിയവര്‍ ഇന്ന് നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍ ആര്‍, പശ്ചാത്തല സംഗീതം: മണികണ്ഠന്‍ അയ്യപ്പ.
 
Other News in this category

 
 




 
Close Window