Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
പ്രതീക്ഷിച്ച പോലെ നഴ്‌സുമാരെ കിട്ടിയില്ല: എന്‍എച്ച്എസിന്റെ സ്വദേശിവത്കരണം അമ്പേ പാളി: ചികിത്സ നടത്താന്‍ മലയാളി നഴ്‌സുമാര്‍ തന്നെ ശരണം
Text By: UK Malayalam Pathram
ഇന്ത്യക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യുകെയില്‍ ജനിച്ചു വളര്‍ന്നവരെ നഴ്‌സിങ് ജോലിയിലേക്ക് ക്ഷണിക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ വെട്ടിലായി. പ്രതീക്ഷിച്ച പോലെ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വന്നില്ല. ചികിത്സ നടത്തണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ വേണം. പരമാവധി സ്വദേശിവത്കരിക്കാനുള്ള എന്‍എച്ച്എസിന്റെ നീക്കത്തിന് വന്‍തിരിച്ചടി നേരിട്ടുവെന്നു വ്യക്തം.
2020 2023 കാലഘട്ടത്തില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കുറച്ച് മാത്രം കുറവുണ്ടായിരിക്കുന്നത് ലണ്ടനിലാണ്, 11.7 ശതമാനത്തിന്റെ കുറവ്. ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ്, 40 ശതമാനം. കോഴ്‌സിന് ചേര്‍ന്നവരില്‍ തന്നെ 21 ശതമാനത്തോളം പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ പിരിഞ്ഞു പോകുമെന്നും ആര്‍ സി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതോടൊപ്പം, ആരോഗ്യ രംഗത്തേക്ക് ആവശ്യമായ ഒരു തൊഴില്‍ സേനയെ പ്രാദേശികമായി വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ഈ ശ്രമമാണ് തുടക്കത്തിലേ പാളിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വ്വീസസിന്റെ (യു സി എ എസ്) കണക്കുകള്‍ പ്രകാരം 2021 നും 2024 നും ഇടയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് അവര്‍ പറയുന്നത്. 2021 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ നഴ്‌സിംഗ് കോഴ്‌സുകള്‍ക്കുമുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും (ആര്‍ സി എന്‍) ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window