Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
UK Special
  Add your Comment comment
രഞ്ജിത നാട്ടിലെത്തിയത് നാലു ദിവസത്തെ അവധിക്ക്, യുകെ കാര്‍ഡിയോളജി ലാബിലെ സ്‌നേഹമാലാഖ
reporter

ലണ്ടന്‍: അഹമദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ഗോപകുമാരന്‍ നായര്‍ (40) യുകെയില്‍ ജോലി ചെയ്തത് പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റിന്റെ ക്വീന്‍ അലക്‌സാന്ദ്ര ഹോസ്പിറ്റലില്‍. 2024 ഓഗസ്റ്റിലാണ് ക്വീന്‍ അലക്‌സാന്ദ്രയിലെ കാര്‍ഡിയോളജി സി6 യൂണിറ്റില്‍ നഴ്‌സായി രഞ്ജിത ജോലിയില്‍ പ്രവേശിക്കുന്നത്. 4 ദിവസത്തെ അവധിക്കായി നാട്ടില്‍ പോയി മടങ്ങി വരവേയാണ് അഹമദാബാദിലെ വിമാനദുരന്തത്തിന് ഇരയായത്. യുകെയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ പോര്‍ട്‌സ്മൗത്തിലെ മലയാളികളായ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തീരാനോവായി മാറിയിരിക്കുകയാണ്.

നഴ്‌സ് എന്ന നിലയില്‍ കാര്‍ഡിയോളജി വാര്‍ഡിലെ പരിചയസമ്പനയായ സഹപ്രവര്‍ത്തകരില്‍ ഒരാളായിയുന്നു രഞ്ജിതയെന്ന് സഹപ്രവര്‍ത്തകരായ മാവേലിക്കര സ്വദേശി ദീപു വര്‍ഗീസ്, കുണ്ടറ സ്വദേശി റോബിന്‍ റോയി പണിക്കര്‍ എന്നിവര്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മുന്‍ സഹപ്രവര്‍ത്തകരും രഞ്ജിതയുടെ അകാല വേര്‍പാടിന്റെ തീരാനൊമ്പരത്തിലാണ്. ഒമാനിലെത്തി 4 വര്‍ഷത്തിന് ശേഷം നാട്ടില്‍ വെച്ച് എഴുതിയ പിഎസ്സി ടെസ്റ്റ് വഴി നഴ്‌സായി കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ജോലി ലഭിച്ചിരുന്നു. മൂന്ന് മാസം ജോലി ചെയ്ത ശേഷം 5 വര്‍ഷത്തെ അവധിയെടുത്താണ് ഒമാനില്‍ മടങ്ങിയെത്തി വീണ്ടും ജോലിക്ക് കയറിയത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് നഴ്‌സ് ആയി ജോലി ലഭിച്ചപ്പോള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി യുകെയില്‍ എത്തുകയായിയുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഇന്ദുചൂഡന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇതിക എന്നിവരാണ് മക്കള്‍. മക്കളെ കൂടി യുകെയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലിയുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്. അവധി കഴിഞ്ഞു തിരികെ പോരുമ്പോള്‍

കഴിഞ്ഞ ദിവസം നാട്ടിലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്‌നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് ശേഷമാണ് രഞ്ജിത മടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു രഞ്ജിതയെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ യാത്രാവിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.

 
Other News in this category

 
 




 
Close Window