Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
UK Special
  Add your Comment comment
മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തിനായി യാത്ര മാറ്റിവച്ചു, ആഘോഷം അവസാന കൂടിക്കാഴ്ചയായി
reporter

അഹമ്മദാബാദ്/ലണ്ടന്‍: അച്ഛനും അമ്മയ്ക്കും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദിപാന്‍ഷി ഭഡോറിയ ലണ്ടനിലേക്കുള്ള യാത്ര മാറ്റിവച്ചത്. പക്ഷേ വിധി ദിപാന്‍ഷിക്കും തന്റെ കുടുംബത്തിന് കരുതിവച്ചത് മറ്റൊന്നായിരുന്നു. അച്ഛന്‍ ഒരു സര്‍പ്രൈസ് നല്‍കാനാണ് ലണ്ടനില്‍ പഠിക്കുന്ന ദിപാന്‍ഷി ഒരു മാസം മുന്‍പ് ഗുജറാത്തിലേക്കെത്തിയത്. എന്നാല്‍ പിറന്നാള്‍ ആഘോഷം അവസാന കൂടിക്കാഴ്ചയായി മാറി. മാര്‍ച്ച് 27-ന് പിതാവിന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്ന് അഹമ്മദാബാദിലേക്ക് പറന്നെത്തിയതായിരുന്നു ദിപാന്‍ഷി. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ നാളുകള്‍ ചെലവഴിച്ച ശേഷം മേയ് 20-ന് തിരികെ ലണ്ടനിലേക്ക് പറക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കാന്‍ മടക്കയാത്ര മാറ്റിവച്ചു.

'ജൂണ്‍ 11-ാം തീയതി മാതാപിതാക്കളുടെ വിവാഹ വാര്‍ഷികമായതിനാല്‍ മേയ് 20 ലേക്കെടുത്ത ടിക്കറ്റ് കാന്‍സലാക്കി ദീപാന്‍ഷി തന്റെ യാത്ര 12-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു', പ്രാദേശിക മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ദിപാന്‍ഷിയുടെ ബന്ധു പറഞ്ഞു. ആഘോഷങ്ങള്‍ക്ക് ശേഷം മകളെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയ മാതാപിതാക്കള്‍ പിന്നീടറിഞ്ഞത് നടുക്കുന്ന വിമാന ദുരന്ത വാര്‍ത്തയായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ ഉദ്യോഗസ്ഥനാണ് ദിപാന്‍ഷിയുടെ പിതാവ്. ജൂണ്‍ 12 ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്.

 
Other News in this category

 
 




 
Close Window