Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
UK Special
  Add your Comment comment
കൈകുഞ്ഞുമായി ചെന്നതിനാല്‍ ലണ്ടന്‍ ടെക് വീക്കില്‍ സിഇഒയ്ക്ക് പ്രവേശനം നിഷേധിച്ചു
reporter

ലണ്ടന്‍: ഹ്യൂമന്‍വാന്റേജ് എഐയുടെ സ്ഥാപകയും സിഇഒയുമായ ഡാവിന ഷോണ്‍ലെയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ലിങ്ക്ഡ്ഇന്നില്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തന്റെ കുഞ്ഞുമായി 'ലണ്ടന്‍ ടെക്ക് വീക്കി'ല്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ അനുഭവമാണ് അവര്‍ വിവരിക്കുന്നത്. കുഞ്ഞുമായി ചെന്നതിന് തനിക്ക് ലണ്ടന്‍ ടെക് വീക്കില്‍ പ്രവേശനം നിഷേധിച്ചു എന്നാണ് ഡാവിന ഷോണ്‍ലെ തന്റെ കുറിപ്പില്‍ പറയുന്നത്. ടെക് ഇന്‍ഡസ്ട്രിയില്‍ എങ്ങനെയാണ് ആളുകളെ ഉള്‍ക്കൊള്ളുന്നത്, ജോലി ചെയ്യുന്ന അമ്മമാരുടെ അനുഭവം എങ്ങനെയാണ് എന്നതിനെ കുറിച്ചെല്ലാം ചര്‍ച്ചകള്‍ ഉയരാന്‍ ഷോണ്‍ലെയുടെ പോസ്റ്റ് കാരണമായി തീര്‍ന്നു. യുകെയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ലണ്ടന്‍ ടെക് വീക്കില്‍ നിന്നും ഒരു കൈക്കുഞ്ഞുണ്ട് എന്ന കാരണം കൊണ്ട് തന്നെ മാറ്റിനിര്‍ത്തിയതിലുള്ള നിരാശയും അവര്‍ തന്റെ പോസ്റ്റില്‍ പങ്കുവയ്ക്കുന്നു.

'ഇത് എഴുതേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ഷോണ്‍ലെ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. 'ഇന്ന് ലണ്ടന്‍ ടെക് വീക്കില്‍ എനിക്ക് പ്രവേശനം നിഷേധിച്ചു... കാരണം എന്റെ കുഞ്ഞ് എന്റെ കൂടെയുണ്ടായിരുന്നു. ലണ്ടനിലേക്ക് വരണമെങ്കില്‍ എനിക്ക് മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്യണമെന്നും അവര്‍ കുറിക്കുന്നു. ആ സമയത്ത് മകളുമായി അകന്നിരിക്കുക പ്രയാസമായതിനാലാണ് താനവളെ കൂടെ കൂട്ടിയതെന്നും അവളെ കൂടെ നിര്‍ത്തിത്തന്നെ തന്റെ കമ്പനി കെട്ടിപ്പടുക്കാന്‍ തനിക്ക് കഴിയേണ്ടതുണ്ട് എന്നും ഷോണ്‍ലെ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ടെക് മേഖലയോടും ജോലിയോടുമുള്ള ഷോണ്‍ലെയുടെ ഇഷ്ടവും അഭിനിവേശവും എല്ലാം അവരുടെ പോസ്റ്റില്‍ വ്യക്തമാണ്. ഇത്തരം പരിപാടികളില്‍ ഏറെ ആവേശത്തോടെയാണ് താന്‍ പങ്കെടുക്കാറുള്ളത് എന്നും അവര്‍ പറയുന്നു. ടെക് രം?ഗം കുറച്ചുകൂടി ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതായി മാറണം എന്നും അവര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ ഈ എക്കോസിസ്റ്റത്തിന്റെ ഭാഗമാണ്. ലണ്ടന്‍ ടെക് വീക്ക് പോലുള്ള പ്രധാന പരിപാടികളില്‍ ഞങ്ങള്‍ക്ക് ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, സാങ്കേതികവിദ്യയില്‍ ആരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് എന്ത് സന്ദേശമാണ് അത് നല്‍കുന്നത് എന്നും പോസ്റ്റില്‍ ഷോണ്‍ലെ ചോദിക്കുന്നു. അനേകങ്ങളാണ് ഷോണ്‍ലെയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഷോണ്‍ലെയെ പിന്തുണച്ച് കൊണ്ട് അനേകങ്ങളാണ് പോസ്റ്റ് റീപോസ്റ്റ് ചെയ്തിരിക്കുന്നതും.


 
Other News in this category

 
 




 
Close Window