Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
അജിത് കുമാര്‍ ധര്‍മ്മരാജന്‍ പുതിയ പീസ് കമ്മീഷണര്‍
reporter

ഡബ്ലിന്‍: അജിത്ത് കുമാര്‍ ധര്‍മ്മരാജന്‍ ഡോണിഗോളിലെ പുതിയ പീസ് കമ്മീഷണറായി നിയമിതനായി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അജിത്ത് കുമാര്‍ ധര്‍മ്മരാജന്‍ ലെറ്റര്‍കെന്നിയില്‍ താമസിക്കുന്നത്. ജസ്റ്റിസ് മന്ത്രി ജിം ഒ'കാലഹാനാണ് പീസ് കമ്മീഷണറായി അജിത്ത് കുമാര്‍ ധര്‍മ്മരാജനെ നിയമിച്ചത്. നിയമപരമായ രേഖകളില്‍ ഒപ്പിടാനും സാക്ഷ്യപ്പെടുത്താനും പീസ് കമ്മീഷണര്‍ക്ക് അധികാരമുണ്ട്. സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനുകള്‍ സ്വീകരിക്കല്‍, കോടതിയ്ക്ക് വേണ്ടി സമന്‍സ്, വാറണ്ട് എന്നിവ ഒപ്പിടാനും പീസ് കമ്മീഷണര്‍ക്ക് സാധിക്കും.

ഒപ്ടം അയര്‍ലന്‍ഡില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയും ചെയ്യുന്നു. ഭാര്യ സുമ രാമചന്ദ്രനും ഒപ്ടം അയര്‍ലന്‍ഡില്‍ലാണ് ജോലി ചെയ്യുന്നത്. മൂത്ത മകന്‍ ആദിത്യ അജിത്ത് ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ഇളയ മകന്‍ സൂര്യ അജിത്ത് ലെറ്റര്‍കെന്നിയിലെ സെന്റ് യൂനാന്‍സ് കോളജില്‍ ലീവിങ് സര്‍ട്ടിഫിക്കറ്റിനുള്ള തയ്യാറെടുപ്പിലാണ്.

തിരുവനന്തപുരം, പെരുന്താന്നി, കാരാളി റോഡ്, കമലാലയം വീട് സ്വദേശിയായ അജിത്ത് വി. ധര്‍മ്മരാജന്‍ - കമലാരാജന്‍ ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനാണ്. തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സിംഗപ്പൂരില്‍ ജോലി ലഭിച്ചതോടെ അവിടേയ്ക്ക് താമസം മാറ്റി. 2003ല്‍ അദ്ദേഹത്തിന് ഐറിഷ് കമ്പനിയില്‍ ജോലി ലഭിച്ചതോടെ അയര്‍ലന്‍ഡിലേക്ക് താമസം മാറ്റുകയായിരുന്നു.

 
Other News in this category

 
 




 
Close Window