Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ എസ്എഫ്‌ഐ യൂണിറ്റ് ആരംഭിച്ചു
reporter

ലണ്ടന്‍: എസ്എഫ്‌ഐ (സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ലണ്ടനില്‍ തുറന്നു. രക്തസാക്ഷി പ്രദീപ് കുമാറിന്റെ ഓര്‍മ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്. എസ്എഫ്‌ഐ യുകെ വൈസ് പ്രസിഡന്റ് നുപുര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹര്‍ശേവ് ബൈന്‍സാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എസ്എഫ്‌ഐ യുകെ സെക്രട്ടറി നിഖില്‍ മാത്യു, ജനറല്‍ സെക്രട്ടറി ലിയോസ് എന്നിവര്‍ സംസാരിച്ചു.

എസ്എഫ്ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാല്‍ ഉദയകുമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരോട് നന്ദി രേഖപ്പെടുത്തി. ഫിഡല്‍ കാസ്‌ട്രോയുടെ ട്രാന്‍സ്ലേറ്റര്‍ ആയിരുന്ന ലൂര്‍ദ് ഉള്‍പ്പെടെ ക്യൂബയില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അഭയ കേന്ദ്രമാകുകയും സജീവമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window