Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഒക്ടോബറിലും രണ്ടാഴ്ച സ്‌കൂള്‍ അവധി:ജൂലൈ - സെപ്റ്റംബര്‍ ഹോളിഡേ അതു പോലെ തുടരുകയും ചെയ്യും
Text By: UK Malayalam Pathram
യുകെയില്‍ ഹോളിഡേയ്ക്ക് പുറമെ രണ്ടാഴ്ച്ച നീളുന്ന മറ്റൊരു ഹോളിഡേ കൂടി നിര്‍ദേശിച്ചിരിക്കപ്പെട്ടിരിക്കുന്നു. ഒക്ടോബര്‍ അവസാന വാരത്തെ ഹാഫ് ടേം ഹോളിഡേ രണ്ടാഴ്ച്ചയായി നീട്ടാനാണു നീക്കം. അത്യാവശ്യക്കാര്‍ക്ക് ഈ സമയത്ത് നാട്ടില്‍ പോയി വരാനും സാധിക്കും. ജൂലൈ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബര്‍ ആദ്യം അവസാനിക്കുന്നതാണ് യുകെയിലെ ഹോളിഡേ സീസണ്‍. അതുകൊണ്ടുതന്നെ ജൂലൈ- ഓഗസ്റ്റ് മാസത്തിലെ അവധിക്കാലത്തെ ചെലവും തിരക്കും വളരെയധികമാണ്. വിമാന ടിക്കറ്റ് നിരക്ക് കൊള്ളയാണ് ഈ സമയത്ത്.
പക്ഷെ, തിരക്കേറിയ ഒഴിവുകാലങ്ങളില്‍ വിമാനക്കമ്പനികളും ഹോളിഡേ സംഘാടകരും ഈടാക്കുന്ന അമിത ചാര്‍ജ്ജില്‍ നിന്നും രക്ഷനേടി കുറഞ്ഞ ചെലവില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇത് മാതാപിതാക്കളെ സഹായിക്കും എന്നാണ് ഒരു ഹെഡ് ടീച്ചര്‍ പറഞ്ഞത്. മാത്രമല്ല, ജോലിയില്‍ നിന്നും കൂടുതല്‍ ഇടവേള നല്‍കുന്നതിനാല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും കുറയ്ക്കാന്‍ കഴിയുമെന്നും ഹെഡ് ടീച്ചര്‍ പറയുന്നു. ചെലവ് കുറഞ്ഞ ഒഴിവുകാല യാത്രകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് അധ്യാപകരുടെ ജോലി കുറയ്ക്കുകയും അതേസമയം വിദ്യാഭ്യാസത്തെ തകര്‍ക്കുകയും ചെയ്യും എന്നാണ് പ്രധാന ആരോപണം. മാത്രമല്ല, ഈ അധിക അവധിക്കാലത്ത്, കുട്ടികളെ നോക്കാന്‍ മിക്ക മാതാപിതാക്കള്‍ക്കും സമയം ലഭിച്ചേക്കില്ലെന്നും, ചൈല്‍ഡ് കെയറിനായി അധിക തുക ചെലവഴിക്കേണ്ടി വന്നേക്കുമെന്നും ഈ നയത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window