Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മോദിക്ക് ഊഷ്മള സ്വീകരണം
reporter

ലണ്ടന്‍: വിദേശയാത്രയുടെ ആദ്യ ഘട്ടത്തില്‍ വ്യാഴാഴ്ച ലണ്ടനില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ സമൂഹം ഊഷ്മളമായി വരവേറ്റു. പ്രധാനമന്ത്രി മോദിയുടെ വരവിനായി കൈകളില്‍ ത്രിവര്‍ണ്ണ പതാകയുമായി ആവേശത്തോടെ ക്യൂവില്‍ ആളുകള്‍ നില്‍ക്കുന്നത് കാണാനാകുമായിരുന്നു.തുടര്‍ന്ന് ജനങ്ങള്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും ഇന്ത്യയുടെ പുരോഗതിയോടുള്ള അവരുടെ സ്‌നേഹവും സമര്‍പ്പണവും ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് തന്റെ എക്‌സ് അക്കൗണ്ടില്‍ വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിനു പുറമെ പ്രധാനമന്ത്രി മോദി എക്‌സില്‍ സ്വാഗതത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.അതേ സമയം പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ യുകെ സന്ദര്‍ശനമാണിത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയര്‍ സ്റ്റാര്‍മറെ കാണുകയും ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിക്കുകയും ചെയ്യും. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതിലൂടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window