Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
പ്ലേ സ്‌കൂളില്‍ പോകുന്ന വഴി വിഷച്ചെടിയില്‍ തൊട്ടു, കുട്ടിയുടെ കൈ വീര്‍ത്തു
reporter

ന്യൂകാസില്‍: പ്ലേ സ്‌കൂളില്‍ പോകുന്ന വഴിയില്‍ തൊട്ടത് അപകടകാരിയായ ചെടിയില്‍. മൂന്ന് വയസുകാരന്റെ വിരലുകള്‍ പൊള്ളി വീര്‍ത്തു. ബ്രിട്ടനിലെ ന്യൂകാസിലില്‍ ആണ് സംഭവം. ബ്രൂക്ക്‌ലിന്‍ ബോണ്‍ എന്ന മൂന്ന് വയസുകാരനാണ് വിരലുകള്‍ വിഷച്ചെടിയില്‍ തട്ടിയതോടെ പൊള്ളി വീര്‍ത്തത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടിയെന്ന് കുപ്രസിദ്ധമായ ജയന്റ് ഹോഗ്വീഡ് ചെടിയിലാണ് മൂന്ന് വയസുകാരന്‍ തട്ടിയത്. പ്ലേ സ്‌കൂളിലേക്ക് പോകുംവഴി പൂപറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ഇത്. അസഹ്യമായ നിലയില്‍ പൊള്ളല്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പഴുപ്പിന് സമാനമായ നിലയില്‍ ദ്രാവകം നിറഞ്ഞ നിലയില്‍ പൊള്ളിയ വിരലുമായാണ് കുട്ടി ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചെടിയില്‍ തൊട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടി കൈ വലിച്ചതിനാല്‍ പൊള്ളല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറ്റിട്ടില്ല. സൗത്ത് ടിനെസൈഡിലെ ആശുപത്രിയിലാണ് മൂന്ന് വയസുകാരനെ പ്രവേശിപ്പിച്ചത്.

ജയന്റ് ഹോഗ്വീഡ് ചെടിയുമായി സമ്പര്‍ക്കത്തില്‍ വന്ന് കഴിഞ്ഞാല്‍ ഗുരുതര ത്വക്ക് പ്രശ്‌നങ്ങളാണ് വര്‍ഷങ്ങളോളം അനുഭവപ്പെടുക. സഹിക്കാനാവാത്ത വേദനയും നീരുമാണ് സമ്പര്‍ക്കത്തില്‍ വന്ന ഭാഗത്ത് അനുഭവപ്പെടുക. ചെറിയൊരു സ്പര്‍ശനം പോലും അതീവ അപകടകാരിയാക്കുന്നതാണ് ഈ ചെടി. സെക്കന്‍ഡ് ഡിഗ്രി പൊള്ളലിനാണ് നിലവില്‍ മൂന്ന് വയസുകാരന് ചികിത്സ നല്‍കുന്നത്. നാല് ആഴ്ചയോളം വേണ്ടി വരും വിരലിലെ പൊള്ളല്‍ മാറാനെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. കൊക്കേഷ്യ സ്വദേശിയായ ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത് 1817ലാണ്. ഇതിന് പിന്നാലെ അധിനിവേശ സസ്യമായ ഹോഗ്വീഡ് വളരെ വേഗത്തില്‍ ബ്രിട്ടന്റെ പല ഭാഗത്തും പടരുകയായിരുന്നു. 19ാം നൂറ്റാണ്ടില്‍ അലങ്കാര ചെടിയായാണ് ജയന്റ് ഹോഗ്വീഡ് ബ്രിട്ടനിലെത്തിയത്. വെള്ളത്തിലൂടെ വിത്തുകള്‍ പടരുന്നതിനാല്‍ ബ്രിട്ടനിലെ നദീ തീരങ്ങളില്‍ ഈ ചെടിയുടെ വ്യാപനം വളരെ പെട്ടന്നായിരുന്നു.

 
Other News in this category

 
 




 
Close Window