Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കലാ കായിക രംഗത്ത് താരങ്ങളായി മലയാളി കുട്ടികള്‍
reporter

ബര്‍മിങ്ങാം: യുകെയില്‍ കലാകായിക രംഗത്ത് മലയാളി കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. അടുത്തിടെ ലോകമെമ്പാടുമുള്ള 1500 നര്‍ത്തകര്‍ പങ്കെടുത്ത ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 മത്സരത്തില്‍ ഫോക്ലോര്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് നേടിയ കീര്‍ത്തന കൃഷ്ണദാസും നവമി സരീഷും യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായിരുന്നു. ഇപ്പോഴിതാ, കായിക രംഗത്തും മലയാളി കൗമാര താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന തയ്ക്വാന്‍ഡോ മത്സരത്തില്‍ ബ്രിട്ടനുവേണ്ടി ഹെറിഫോഡില്‍ താമസിക്കുന്ന തീര്‍ത്ഥ റാം മാധവ് സ്വര്‍ണം നേടി. 11 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ റെഡ് ബെല്‍റ്റ് വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഹെര്‍ഫോര്‍ഡില്‍ താമസമാക്കിയ പ്രശാന്ത് രാമന്‍ പിള്ളയുടെയും സിനി ദമ്പതികളുടെയും മകളാണ് തീര്‍ത്ഥ. പത്തനംതിട്ട വാഴമുട്ടം സ്വദേശികളായ ഈ കുടുംബം നിലവില്‍ ഹെര്‍ഫോര്‍ഡിലാണ് താമസിക്കുന്നത്. തീര്‍ത്ഥയുടെ മാതാവ് സിനി ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സാണ്. പിതാവ് രാമന്‍ പിള്ള ഹെര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ റസ്റ്ററന്റ് നടത്തുകയാണ്. പൃഥ്വി രാം മാധവാണ് തീര്‍ത്ഥയുടെ സഹോദരന്‍. തീര്‍ത്ഥ ഹെര്‍ഫോര്‍ഡ് തയ്ക്വാന്‍ഡോ അസോസിയേഷനിലെ കോച്ച് ഡേവിഡ് ഷെപ്പാര്‍ഡിന്റെ കീഴില്‍ പരിശീലനം നേടുന്നു. അതുപോലെ, ബര്‍മിങ്ങാം ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ ടീമിന് കിരീടം നേടാന്‍ നിര്‍ണായക പങ്കുവഹിച്ചത് കവന്‍ട്രിയിലെ ആശിഷ് മാത്യുവാണ്.

 
Other News in this category

 
 




 
Close Window