Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കാബിന്‍ ബാഗേജില്‍ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കൊണ്ടുപോകാം
reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വസിക്കാം. കാബിന്‍ ബാഗേജില്‍ 100 മില്ലി ലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് പാടില്ലെന്ന നിയന്ത്രണം നീക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്പിലുടനീളമില്ലെങ്കിലും ആദ്യ ഘട്ടത്തില്‍ റോം, മിലാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഈ നിയന്ത്രണം നീക്കാനുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വലിയ അളവിലുള്ള ലിക്വിഡ് കണ്ടെയ്‌നറുകള്‍ സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള പുത്തന്‍ ഉപകരണം വിമാനത്താവളങ്ങളില്‍ സ്ഥാപിക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്. പുതിയ പരിശോധനാ ഉപകരണം സ്ഥാപിക്കുന്നതിലൂടെ 100 മില്ലിലിറ്ററില്‍ കൂടുതല്‍ ലിക്വിഡ് കാബിന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ കഴിയും.

യൂറോപ്യന്‍ യൂണിയന്റെ നിലവിലെ നിയമപ്രകാരം കാബിന്‍ ബാഗേജില്‍ ലിക്വിഡുകള്‍, എയ്‌റോസോള്‍, ജെല്‍ എന്നിവ 100 മില്ലിലിറ്ററില്‍ കൂടുതല്‍ പാടില്ല. പ്രത്യേക ഡയറ്റ്, കുട്ടികളുടെ ഉല്‍പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ കാര്യത്തില്‍ പക്ഷേ ഇളവുകളുണ്ട്. എക്‌സ് റേ മെഷീന്‍ പോലുള്ള പരമ്പരാഗത സുരക്ഷാ ഉപകരണങ്ങള്‍ക്ക് ല്വികിഡ് സ്‌ഫോടനവസ്തുക്കള്‍ ഫലപ്രദമായി തിരിച്ചറിയാനുള്ള ശേഷിയില്ലാത്തതിനാലാണ് പുതിയവ സ്ഥാപിക്കുന്നത്. ദ്രാവക രൂപത്തിലുള്ള സ്‌ഫോടന വസ്തുക്കള്‍ പോലും വേഗത്തില്‍ തിരിച്ചറിയാന്‍ ശേഷിയുള്ള പുത്തന്‍ സംവിധാനമാണ് കാബിന്‍ ബാഗേജുകള്‍ക്കായി നടപ്പാക്കുന്നത്.

സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് പുതിയ ല്വികിഡ് പരിശോധനാ ഉപകരണ സംവിധാനം നടപ്പാക്കുന്നതില്‍ യൂറോപ്യന്‍ കമ്മീഷന്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉചിതമായ സാങ്കേതിക സൊലൂഷനുകളോടെ പുതിയ സംവിധാനം നടപ്പാക്കാന്‍ യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ കോണ്‍ഫറന്‍സ് അധികൃതരുമായി ചേര്‍ന്നുള്ള പരിശ്രമത്തിലാണ് കമ്മീഷന്‍. പരമ്പരാഗത സംവിധാനത്തേക്കാള്‍ ചെലവ് കൂടുതല്‍ ആയതിനാല്‍ മുഴുവന്‍ യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളിലും പുതിയ ഉപകരണം സ്ഥാപിക്കുന്നതില്‍ കാലതാമസം വന്നേക്കും. ഇറ്റലിയില്‍ 7 ടെര്‍മിനലുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനി, അയര്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍, നെതര്‍ലന്‍ഡ് എന്നിവ അന്തിമ അനുമതിയ്ക്കായുള്ള കാത്തിരിപ്പിലാണ്.

 
Other News in this category

 
 




 
Close Window