Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
അനധികൃത കുടിയേറ്റക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന പരസ്യം സോഷ്യല്‍മീഡിയ വഴി നല്‍കിയാല്‍ ജയില്‍ ശിക്ഷ
reporter

ലണ്ടന്‍: യുകെയില്‍ സോഷ്യല്‍മീഡിയയില്‍ നിയമ വിരുദ്ധമായി ചാനല്‍ കടക്കുന്നതിനെയോ വ്യാജ പാസ്പോര്‍ട്ടുകള്‍ എടുക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഇനി അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കും. ചെറിയ ബോട്ടുകള്‍ വഴി അനധികൃതമായി യുകെയിലേക്ക് കുടിയേറുന്നവരില്‍ 80 ശതമാനം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി നിയമ വിരുദ്ധ സംഘങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

അനധികൃത കുടിയേറ്റത്തെ സഹായിക്കുന്നത് കുറ്റമാണ്. ഓണ്‍ലൈന്‍ വഴി അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇനി കുടുങ്ങും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഉയരുകയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2025 ല്‍ ഇതുവരെ 25000 ലേറെ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് ചാനല്‍ കടന്നിട്ടുണ്ട്. കുടിയേറ്റത്തിന് കടിഞ്ഞാണിടുമെന്ന് പറയുമ്പോഴും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവാണുള്ളത്.

 
Other News in this category

 
 




 
Close Window