Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം
reporter

തുര്‍ക്കിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 38കാരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ മാര്‍ട്ടിന്‍ ലാച്ച്മാന്‍ എന്ന യുവാവാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ 38കാരന്റെ ആരോഗ്യ നില മോശമായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ പ്രമുഖ ക്ലിനിക്കുകളിലൊന്നായ ഡോ. സിനിക് ക്ലിനിക്കില്‍ വച്ചാണ് 38കാരന്റെ അന്ത്യം. സംഭവത്തില്‍ തുര്‍ക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

16 വര്‍ഷത്തോളം അധ്യാപകനായി ജോലി ചെയ്തിരുന്ന മാര്‍ട്ടിന്‍ ലാച്ച്മാന്‍ അടുത്ത കാലത്താണ് പ്രതിരോധ കരാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റിന്റെ രണ്ടാം ഘട്ടത്തിനായാണ് മാര്‍ട്ടിന്‍ ലാച്ച്മാന്‍ തുര്‍ക്കിയിലെത്തിയത്. 1.73 ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് 38കാരന്റെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഇതേ ക്ലിനിക്കില്‍ നടത്തിയ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയില്‍ തൃപ്തനായിരുന്നതിനാലാണ് മാര്‍ട്ടിന്‍ ലാച്ച്മാന്‍ വീണ്ടും ഇവിടേക്ക് എത്തിയതെന്നാണ് കുടുംബം വിശദമാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രക്തപരിശോധന, നെഞ്ചിന്റെ എക്‌സ്-റേ, ഇസിജി തുടങ്ങിയ പരിശോധനകള്‍ നടത്തിയിരുന്നു. അനസ്‌തേഷ്യോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഈ പരിശോധനകളില്‍ ഫിറ്റ്‌നെസ് ഉറപ്പാക്കിയ ശേഷമായിരുന്നു ട്രാന്‍സ്പ്ലാന്റ് ആരംഭിച്ചത്.

ട്രാന്‍സ്പ്ലാന്റ് ചികിത്സ തുടങ്ങിയതോടെ അജ്ഞാതമായ കാരണത്താല്‍ മാര്‍ട്ടിന്‍ ലാച്ച്മാന്‍ അവശനിലയില്‍ ആയെന്നാണ് ക്ലിനിക് അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഒട്ടും വൈകാതെ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനാവാതെ പോവുകയായിരുന്നു. ഇയാളുടെ മൃതദേഹം ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുപോയി. സൗത്ത് വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡ് സ്വദേശിയാണ് മാര്‍ട്ടിന്‍ ലാച്ച്മാന്‍. ലോക പ്രശസ്ത കായിക താരങ്ങള്‍ക്ക് അടക്കം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയിട്ടുള്ള ക്ലിനിക്കില്‍ വച്ചാണ് സംഭവം. 70000 ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടപടികളാണ് ഇവിടെ നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മാര്‍ട്ടിന്‍ ലാച്ച്മാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയതായാണ് ക്ലിനിക് വിശദമാക്കുന്നത്.

 
Other News in this category

 
 




 
Close Window