Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് വനിതയ്ക്ക് പാരാസെയിലിങ്ങിനിടെ ലൈംഗികാതിക്രമം
reporter

ലണ്ടന്‍: ബ്രിട്ടിഷ് വനിതയ്ക്ക് തുനീസിയയില്‍ പാരാസെയിലിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. മെഴ്‌സിസൈഡില്‍ നിന്നുള്ള 52 വയസ്സുകാരിയാണ് ടാന്‍ഡം പാരാസെയിലിങ് നടത്തുന്നതിനിടെ മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനാണ് സ്ത്രീ സുഹൃത്തിനൊപ്പം തുനീസിയയിലെത്തിയത്. സുഹൃത്തിനൊപ്പം പാരാസെയിലിങ് നടത്തുന്നതിനാണ് ഇവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്. ശക്തമായ കാറ്റുള്ളതിനാല്‍ ഇരുവരും ഇന്‍സ്ട്രകറുടെ കൂടെ പാരാസൈലിങ് നടത്തുന്നതായിരിക്കുമെന്ന് നല്ലതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് ഇന്‍സ്ട്രകറുടെ കൂടെ പാരാസൈലിങ് നടത്താന്‍ ഇരുവരും തയാറായത്.

സുഹൃത്താണ് ആദ്യം പാരാസൈലിങ് നടത്തിയത്. തനിക്ക് പ്രശ്‌നങ്ങളുമൊന്നുമില്ലായിരുന്നുവെന്നാണ് സുഹൃത്ത് പിന്നീട് പറഞ്ഞത്. പക്ഷേ താന്‍ പാരാസെയിലിങ് തുടങ്ങിയപ്പോള്‍ ഇന്‍സ്ട്രകര്‍ തന്റെ ബീക്കിനിയില്‍ പിടിച്ചുവലിച്ചു. അയാളുടെ ഒരു കൈ പാരാച്യൂട്ടില്‍ മറ്റേ കൈ തന്റെ കാലുമിലാണ് സ്പര്‍ശിച്ചിരുന്നത്. അറബിക്കില്‍ എന്തോ പറഞ്ഞു കൊണ്ടാണ് അയാള്‍ ഇതു ചെയ്ത് കൊണ്ടിരിക്കുന്നത്. 20 കളിലുള്ള യുവാവായിരുന്നു ഇന്‍സ്ട്രകറെന്നും സ്ത്രീ വെളിപ്പെടുത്തി. തിരികെ ഭൂമിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ സ്ത്രീ കരഞ്ഞു കൊണ്ട് സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജറിനോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്ട്രക്ടറെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window