Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി ജെറമി കോര്‍ബിന്‍
reporter

ലണ്ടന്‍: തീവ്ര ഇടതുപക്ഷ നിലപാടുകളിലൂടെ പ്രശസ്തനായ ലേബര്‍ നേതാവാണ് ജെറമി കോര്‍ബിന്‍. ദീര്‍ഘകാലം ലേബര്‍ പാര്‍ട്ടിയെ പാര്‍ലമെന്റിലും പുറത്തും നയിച്ച കോര്‍ബിന്‍ ഒടുവില്‍ ജൂതവിരുദ്ധ നിലപാടുകളുടെയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും പേരില്‍ പുറത്തായി. ഇപ്പോള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ് ജെറമി കോര്‍ബിന്‍. മുന്‍ ലേബര്‍ എംപി കൂടിയായ വനിതാ നേതാവ് സാറ സുല്‍ത്താനയാണ് പുതിയ ഉദ്യമത്തില്‍ കോര്‍ബിന് കൂട്ട്. ഇരുവരും ചേര്‍ന്ന് രൂപം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ഇതിനോടകം ആറു ലക്ഷത്തോളം പേരാണ് 'യുവര്‍ പാര്‍ട്ടി' എന്ന വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയുടെ പേരോ തുടങ്ങുന്ന ദിവസമോ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തീവ്ര ഇടത് ആശയങ്ങളുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് ലക്ഷ്യമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു. പ്രവര്‍ത്തകരെ ആകര്‍ഷിക്കാനായി റജിസ്റ്റര്‍ ചെയ്ത 'യുവര്‍ പാര്‍ട്ടി' എന്ന വെബ്‌സൈറ്റിന്റെ പേര് തന്നെ പാര്‍ട്ടിക്കും നല്‍കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് സാറ സുല്‍ത്താന പറയുന്നത്. 'ലെഫ്റ്റ്' എന്നോ 'ലെഫ്റ്റ് പാര്‍ട്ടി' എന്നോ ഉള്ള പേരാകും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ യോജിച്ചതെന്നും അവര്‍ വ്യക്തമാക്കി. എങ്കിലും പ്രവര്‍ത്തകര്‍ തന്നെ പേര് നിര്‍ദ്ദേശിക്കട്ടെ എന്ന നിലപാടാണ് നേതാക്കള്‍ പരസ്യമായി എടുക്കുന്നത്. എന്തായാലും പേര് പ്രഖ്യാപിച്ച്, ഇലക്ഷന്‍ കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്യാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ മറ്റു പ്രചാരണ പരിപാടികള്‍ നടത്താനോ സാധ്യമല്ല. മറ്റ് പാര്‍ട്ടികളോട് സാമ്യമോ സാദൃശ്യമോ ഉള്ള പേരും ചിഹ്നവും ഒന്നും സ്വീകരിക്കാന്‍ നിലവിലെ നിയമം അനുവദിക്കില്ല. അതിനാല്‍ ഏറെ ആലോചിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം സാധ്യമാകൂ.

 
Other News in this category

 
 




 
Close Window