Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനം
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിച്ച് ഫ്‌ളോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനത്തിന്റെ ലാന്‍ഡിങ്. വൈറല്‍ ആയി വിഡിയോ.കൊടുങ്കാറ്റിന്റെ ശക്തിയില്‍ ആടിയുലഞ്ഞ വിമാനം പക്ഷേ സുരക്ഷിതമായി തന്നെ ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. യാത്രക്കാര്‍ക്ക് പരുക്കോ മറ്റ് അപകടങ്ങളോ ഉണ്ടോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒട്ടനവധി വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്നലെ രാത്രി മുതല്‍ വീശിയടിച്ച ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ ബ്രിട്ടനിലുടനീളം വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗതാഗതം തടസ്സപ്പെട്ടതും വൈദ്യുതി നിലച്ചതും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡില്‍ ഉള്‍പ്പെടെ ആംബര്‍ മുന്നറിയിപ്പ് തുടരുകയാണ്.

സ്‌കോട്ട്‌ലന്‍ഡില്‍ ഉള്‍പ്പെടെ മണിക്കൂറില്‍ 145 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. കനത്ത കാറ്റും മഴയും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. വിവിധ പ്രദേശങ്ങളിലായി 32,000 ത്തിലധികം കുടുംബങ്ങളാണ് വൈദ്യുതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ബ്രോഡ്‌ഫോര്‍ഡിനും പോര്‍ട്രീയ്ക്കും ഇടയില്‍ കാമ്പര്‍വാനുകള്‍ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് മിക്ക റോഡുകളിലും ഗതാഗതം നിരോധിച്ചു. ഓര്‍ക്‌നെ, ഷെറ്റ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ വരെ മുന്നറിയിപ്പ് തുടരും.

 
Other News in this category

 
 




 
Close Window