Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
പലിശനിരക്ക് നാലു ശതമാനമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് നാല് ശതമാനമാക്കി കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് പലിശ നിരക്ക് 4.25 ശതമാനത്തില്‍ നിന്നും നാല് ശതമാനത്തിലേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. മോര്‍ഗേജ് നിരക്കുകളും മറ്റു ബാങ്ക് വായ്പാ പലിശയും കുറയാന്‍ ഈ തീരുമാനം വഴിവയ്ക്കും. ഒപ്പം സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ വരുമാനത്തിലും കുറവ് സംഭവിക്കും. പണപ്പെരുപ്പ നിരക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്ക് നിലനിര്‍ത്താനായാല്‍ ഈ വര്‍ഷം അവസാനത്തോടെ ബേസിക് പലിശനിരക്ക് നാലു ശതമാനത്തിന് അടുത്തേക്കോ അതിനു താഴേക്കോ എത്തിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നു.

ഇത് ശരിവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് മൂന്നു ശതമാനത്തിനു മുകളിലാണ് നിലവിലെങ്കിലും മറ്റു പല ഘടകങ്ങളും കൂടി കണക്കിലെടുത്താണ് പലിശ കുറയ്ക്കുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിശദീകരിക്കുന്നത്. ഇനിയും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും അത് പതുക്കെയും വളരെ കരുതലോടെയും ആയിരിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തില്‍ എത്തിയിട്ടും പലിശനിരക്ക് ഗണ്യമായി കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലപാട് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

 
Other News in this category

 
 




 
Close Window