Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
reporter

ലണ്ടന്‍: മലയാളി യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപമുള്ള റോഥര്‍ഹാമിലെ താമസ സ്ഥലത്താണ് കെയര്‍ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെക്‌സ്ബറോ പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി മെക്‌സ്ബറോ പൊലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.

തുടര്‍ന്ന് നാട്ടിലെ ബന്ധുക്കള്‍ യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടതോടെ മരണ വിവരം കഴിഞ്ഞ ദിവസം യുകെ മലയാളികള്‍ക്കിടയില്‍ അറിഞ്ഞു തുടങ്ങിയത്. ഭാര്യ അഷ്ടമി ഇപ്പോള്‍ അവധിയെ തുടര്‍ന്ന് നാട്ടിലാണ് ഉള്ളത്. മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരന്‍. യുകെയില്‍ ഒരു സ്ഥിര ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷമായി കഴിയവേ ഉണ്ടായ മരണ വിവരം അറിഞ്ഞുള്ള ഞെട്ടലിലാണ് യുകെയിലെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍.

 
Other News in this category

 
 




 
Close Window