Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ആറു വയസുകാരിക്ക് നേരേ നടന്ന വംശീയാക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി മാതാപിതാക്കള്‍
reporter

കോട്ടയം: 6 വയസ്സ് മാത്രമുള്ള മകള്‍ നേരിട്ട വംശീയാക്രമണം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശികളായ ദമ്പതികള്‍ കെ.എസ്. നവീനും അനുപ അച്യുതനും. വംശീയാക്രമണത്തിന് എതിരെ ഡബ്ലിനില്‍ എല്ലാ രാജ്യക്കാരെയും ഒരുമിച്ച് ചേര്‍ത്തു പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സംഘടനകളും സാമൂഹിക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സസ് സംഘടനകളും കൂട്ടായ്മകളും പ്രതിഷേധത്തില്‍ പങ്കുചേരും. ഐറിഷ് സംഘടനകളെയും വ്യക്തികളെയും കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ശ്രമം. തിങ്കളാഴ്ച ഉപപ്രധാനമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം തീയതി തീരുമാനിക്കും.

സംഭവത്തെക്കുറിച്ച് അനുപ അച്യുതന്‍ പറയുന്നു: വീടിനു വെളിയില്‍ രാവിലെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണു മകള്‍ക്കു നേരെ അതിക്രമമുണ്ടാകുന്നത്. സൈക്കിളിലെത്തിയ 12 മുതല്‍ 14 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളുടെ സംഘമാണ് ആക്രമിച്ചത്. 'വൃത്തികെട്ട ഇന്ത്യക്കാരി, തിരിച്ചുപോ' എന്നാക്രോശിച്ച അവര്‍ സൈക്കിള്‍ കൊണ്ട് അവളെ ഇടിക്കുകയും മുഖത്ത് ആക്രമിക്കുകയും ചെയ്തു. 'വൃത്തികെട്ടത്' എന്ന വാക്കാണ് അവളില്‍ ആഘാതമുണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ച് മടങ്ങി. എന്നാല്‍ ഇതുവരെ കേസെടുത്തിട്ടില്ല. കൗമാരക്കാരായ കുട്ടികളാണ് ഇവിടെ വംശീയ അധിക്ഷേപവും ക്രൂരതകളും വ്യാപകമായി നടത്തുന്നത്. അവരുടെ സംരക്ഷണത്തിന് പ്രത്യേക നിയമങ്ങള്‍ ഉള്ളതിനാല്‍ ആരും അവരെ ഒന്നും ചെയ്യില്ല. വംശീയ അതിക്രമം നേരിട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിയ. ഐറിഷ് സ്വദേശികളില്‍ 10 ശതമാനത്തിലും താഴെ ആളുകള്‍ മാത്രമാണ് ഇങ്ങനെ പെരുമാറുന്നത്: അനുപ പറഞ്ഞു.

 
Other News in this category

 
 




 
Close Window