Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരണം ഭാര്യ നാട്ടില്‍ പോയ സമയത്ത്
Text By: UK Malayalam Pathram
മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ്(26) മരിച്ചത്. കെയര്‍ ഹോം ജീവനക്കാരനാണ് വൈഷ്ണവ്.
സൗത്ത് യോര്‍ക്ഷെയറിനു സമീപം റോഥര്‍ഹാമിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ അവധിയെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്നു. 2021 ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.

മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍- ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരന്‍. യുകെയില്‍ ഒരു സ്ഥിര ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷമായി കഴിയവേ ഉണ്ടായ മരണ വിവരം അറിഞ്ഞുള്ള ഞെട്ടലിലാണ് യുകെയിലെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍.
 
Other News in this category

 
 




 
Close Window