Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വൈക്കം സ്വദേശി ബ്രിട്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ വൈക്കം സ്വദേശിയായ മലയാളി യുവാവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. മിഡില്‍സ്ബറോയില്‍ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യന്‍ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യന്‍ (24) ആണ് വെള്ളിയാഴ്ച രാത്രി യോര്‍ക്ഷറലെ എ-1 (എം) മോട്ടോര്‍വേയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍ - അലീന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍. വെള്ളിയാഴ്ച രാത്രി 10:43ന് യോര്‍ക്കിലെ റിപ്പോണ്‍ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മില്‍ ജങ്ഷന്‍ -50ന സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കവേയാണ് ലെയ്ന്‍ തെറ്റിയുള്ള അപകടം എന്നാണ് വിവരം. എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെത്തുടര്‍ന്ന് രാത്രിയില്‍ മോട്ടോര്‍വേയിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും നിലച്ചു. അപകടം നടന്ന നോര്‍ത്ത് ബൗണ്ട് കാര്യേജ് വേ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോഴും അടച്ചിരിക്കുകയാണ്. നോര്‍ത്ത് യോര്‍ക്ഷര്‍ പൊലീസും യോര്‍ക്ഷര്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

രണ്ടു പതിറ്റാണ്ടോളമായി യുകെയിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ യുവാവിന്റെ മരണം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയവേദനയായി. ന്യൂകാസിലിലും മിഡില്‍സ്ബറോയിലുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.

 
Other News in this category

 
 




 
Close Window