Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
പലസ്തീന്‍ ആക്ഷന് ബ്രിട്ടനില്‍ നിരോധനം
reporter

ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീന്‍ ആക്ഷന്' നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ സെന്‍ട്രല്‍ ലണ്ടനില്‍ പ്രതിഷേധിച്ചവരില്‍ 466 പേരെയാണ് മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും അതില്‍ അഞ്ചുപേര്‍ പോലീസിനെ ആക്രമിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ പോലീസ് ഉദ്യോ?ഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം യുകെ സര്‍ക്കാര്‍ ''ഭീകര സംഘടന'' എന്ന് മുദ്രകുത്തിയ ശേഷമാണ് പലസ്തീന്‍ ആക്ഷന് നിരോധനം ഏര്‍പ്പെടുത്തിയത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പലസ്തീന്‍ ആക്ഷന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീന്‍ ആക്ഷന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ റോയല്‍ എയര്‍ഫോഴ്സ് ബേസില്‍ അതിക്രമിച്ച് കയറി വിമാനങ്ങള്‍ക്ക് കേടുപാടുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീന്‍ ആക്ഷന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചത്.

ഇതിനെതിരെയാണ് ശനിയാഴ്ച ന?ഗരത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയത്.കറുത്തവസ്ത്രം ധരിച്ച് പലസ്തീന്‍ പതാകകളുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിലെത്തി സംഘര്‍ഷം സാഹചര്യം സൃഷ്ടിച്ചത്. പലസ്തീന്‍ ആക്ഷന് പിന്തുണ പ്രഖ്യാപിച്ചുള്ളു മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അക്രമണമുണ്ടായി.പ്രതിഷേധ പ്രകടനക്കാരെ അറസ്റ്റ് ചെയ്തതിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ വിമര്‍ശിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ സമ്മേളനവും സംരക്ഷിക്കാനുള്ള കടമകളുടെ ലംഘനമാണിതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ബ്രിട്ടണിലെ 2000ത്തിലെ ഭീകരവാദ നിയമപ്രകാരം, ഇത്തരം ഗ്രൂപ്പില്‍ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

 
Other News in this category

 
 




 
Close Window