Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
6 വയസ്സുള്ള മലയാളി പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് അയര്‍ലണ്ട് ഉപപ്രധാനമന്ത്രി
Text By: UK Malayalam Pathram
ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ 'ഭീകരവും ഹൃദയഭേദകവുമായ സംഭവം' എന്നാണ് വിശേഷിപ്പിച്ചത്.

അയര്‍ലന്‍ഡില്‍ 80,000 ഓളം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ നിലനില്‍പില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇന്ത്യന്‍ സാന്നിധ്യം നിസ്തുലമാണെന്നും സൈമണ്‍ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലന്‍ഡ് വംശീയതയെ വെറുക്കുന്ന രാജ്യമാണ്. ഇത്തരം സംഭവങ്ങള്‍ കണ്ടാല്‍ അത് തുറന്നുപറഞ്ഞ് അപലപിക്കണം. കുറ്റവാളികളില്‍ പ്രായം കുറഞ്ഞ കുട്ടികളും ഉണ്ടെന്ന കാര്യം ഏറ്റവും ആശങ്കാജനകമാണെന്നും സൈമണ്‍ ഹാരിസ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window