Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കാഴ്ച പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് നിയന്ത്രണം: യുകെയില്‍ പുതിയ നിയമം വരുന്നു
Text By: UK Malayalam Pathram
കാഴ്ച പരിശോധന പരാജയപ്പെട്ടാല്‍ 70 വയസ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യത. യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കാഴ്ചശക്തി കുറവുള്ള ഡ്രൈവര്‍മാര്‍ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ യുകെയുടെ ലൈസന്‍സിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണര്‍ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്‌കോട്ട്‌ലന്‍ഡിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആളുകള്‍ക്ക് ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുക എന്നിവയും പരിഗണനയില്‍ ഉണ്ട്. ഉടന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സര്‍ക്കാര്‍ തലത്തിലുണ്ട്.
 
Other News in this category

 
 




 
Close Window