Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഞാന്‍ യുകെയില ഡോക്ടറാണ്, എന്റെ സുഹൃത്ത് ആകാമോ
reporter

തിരുവനന്തപുരം: 'ഞാന്‍ യുകെയിലെ ഡോക്ടര്‍. എനിക്ക് ബന്ധുക്കളില്ല. സുഹൃത്താകുമോ' എന്ന അഭ്യര്‍ഥനയുമായി ഡേറ്റിങ് ആപ്പുകളില്‍ വരുന്നവരുടെ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമാകുന്നത് ഒട്ടേറെപ്പേര്‍ക്ക്. നാണക്കേട് ഭയന്ന് പലരും നഷ്ടം പൊലീസിനെ അറിയിക്കാറില്ല. സമൂഹമാധ്യമങ്ങളില്‍ ഡേറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുന്നവരുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം.

ദിവസങ്ങള്‍ നീളുന്ന ചാറ്റിങ്ങിനിടെ പിറന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങള്‍ ചോദിച്ചറിയും. ആ ദിവസം സമ്മാനമായി അയയ്ക്കുന്ന ഡയമണ്ട് നെക്ലേസിന്റെ ഫോട്ടോ ഷെയര്‍ ചെയ്യും. നെക്ലേസ് വന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നികുതിയടച്ചിട്ടില്ലെന്നും പറഞ്ഞ് കസ്റ്റംസില്‍ നിന്നെന്ന മട്ടില്‍ ഫോണ്‍ വരുന്നതാണ് അടുത്ത ഘട്ടം. യുകെയിലെ ഡോക്ടര്‍ അയച്ച നെക്ലേസിന്റെ ഫോട്ടോ തന്നെ ഇവരും അയച്ചു തരുന്നതോടെ വിശ്വാസമാവും.

'നികുതിയടച്ചോളു, ഉടന്‍ പണം തന്നേക്കാം' എന്നായിരിക്കും യുകെയിലെ ഡോക്ടറുടെ മറുപടി. പണം അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതോടെ ഡേറ്റിങ് ആപ്പിലെ ഡോക്ടറും കസ്റ്റംസുകാരും അപ്രത്യക്ഷമാവും. പലരുടെയും പണം നഷ്ടമായതിനാണ് സൈബര്‍ പൊലീസിലെ പല കേസുകളും.

 
Other News in this category

 
 




 
Close Window