Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
ഉര്‍വശിയും ജോജുവും ഒന്നിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
Text By: UK Malayalam Pathram
കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും അടുത്തിടെ തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു.

ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റര്‍ ഷാന്‍ മുഹമ്മദ്, സംഗീതം: മിഥുന്‍ മുകുന്ദന്‍.
 
Other News in this category

 
 




 
Close Window