Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി എഐ
reporter

ലണ്ടന്‍: രോഗികള്‍ ഡിസ്ചാര്‍ജ് ആകാന്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്ന അവസ്ഥയാണ്. ആര്‍ട്ടിഫിഷ്യല്‍ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി ലണ്ടനിലെ ചെല്‍സിയിലും വെസ്റ്റ് മിന്‍സ്റ്റര്‍ എന്‍എച്ച്എസിലും ഇതിന് പരിഹാരം കണ്ടിരിക്കുകയാണ്. രോഗികളെ പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ രേഖകള്‍ സ്വയം പൂര്‍ത്തിയാക്കും. മണിക്കൂറുകളോളമുള്ള കാലതാമസം ഒഴിവാക്കും.

രോഗനിര്‍ണ്ണയം , പരിശോധനാ ഫലങ്ങള്‍ എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഡിസ്ചാര്‍ജ് സമ്മറികള്‍ തയ്യാറാക്കാന്‍ എഐ സഹായിക്കും. രോഗികള്‍ ആശുപത്രി വിടും മുമ്പ് തയ്യാറാക്കേണ്ട വിവരങ്ങള്‍ എഐ ഉപയോഗിച്ച് രൂപീകരിക്കും. നിലവില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരാറുണ്ട്. ഇത് ഒഴിവാകും. ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ പരിചരണത്തില്‍ എഐ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നടപ്പാക്കുകയാണ്. രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു.ആശുപത്രികളിലെ ഡാറ്റാബേസുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ എഐ പ്രയോജനപ്പെടുത്തുകയാണ്. എഐ സാങ്കേതിക വിദ്യ എന്‍എച്ച്എസില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.

 
Other News in this category

 
 




 
Close Window