Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
പുരാവസ്തു പാര്‍ക്കില്‍ നിന്ന് കല്ല് മോഷ്ടിച്ച സംഭവത്തില്‍ സ്‌കോട്ടീഷ് വിനോദസഞ്ചാരി പിടിയില്‍
reporter

റോം: ഇറ്റലിയിലെ പോംപൈ പുരാവസ്തു പാര്‍ക്കില്‍നിന്ന് മോഷ്ടിച്ച കല്ലുകളുമായി വിനോദസഞ്ചാരി പിടിയില്‍. 51 വയസുള്ള സ്‌കോട്ടിഷ് വിനോദസഞ്ചാരിയാണ്, മോഷ്ടിച്ച ആറ് കല്ലുകളുമായി ഇറ്റാലിയന്‍ പൊലീസിന്റെ പിടിയിലായത്. എഡി 79 ല്‍ വെസൂവിയസ് അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ നിന്നുള്ള ലാവയ്ക്കും ചാരത്തിനുമടിയില്‍ അകപ്പെട്ടുപോയ പുരാതന പോംപൈ നഗരത്തിലെ തെരുവുകളില്‍നിന്ന് കല്ലുകള്‍ ശേഖരിച്ച് പോക്കറ്റില്‍ ഇടുന്നത് ടൂര്‍ ഗൈഡ് ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.

ഗൈഡ് ഉടന്‍തന്നെ പാര്‍ക്ക് മാനേജ്മെന്റിനെയും സുരക്ഷാ ഗാര്‍ഡുകളെയും വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഇറ്റാലിയന്‍ പൊലീസ് സ്ഥലത്തെത്തുകയും പുരാവസ്തു സ്ഥലത്തിനു പുറത്ത് റെയില്‍വേ സ്റ്റേഷനു സമീപം ഇയാളെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മോഷ്ടിച്ച കല്ലുകള്‍ ഇയാളുടെ ബാഗിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇത് പിന്നീട് പാര്‍ക്ക് അധികാരികള്‍ക്ക് തിരികെ നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയ ടൂര്‍ ഗൈഡിനും, സുരക്ഷാ ജീവനക്കാര്‍ക്കും പൊലീസ് സംഘത്തിനും പുരാവസ്തു പാര്‍ക്കിന്റെ ഡയറക്ടര്‍ ഗബ്രിയേല്‍ സുക്ട്രിഗല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. വര്‍ഷങ്ങളായി നിരവധി വിനോദസഞ്ചാരികള്‍ പോംപൈയില്‍നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ട്.

ഇവിടെ നിന്ന് മോഷ്ടിക്കുന്ന പുരാവസ്തു അവശിഷ്ടങ്ങള്‍ കൈവശം സൂക്ഷിച്ചാല്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മോഷ്ടാക്കള്‍ പലരും മോഷ്ടിച്ച വസ്തുക്കള്‍ ഇവിടെത്തന്നെ തിരിച്ചെത്തിക്കുകയാണ് പതിവ്. തിരിച്ചുകൊണ്ടുവരുന്ന വസ്തുക്കളോടൊപ്പം ചില മോഷ്ടാക്കള്‍ ക്ഷമാപണ കത്തുകളും വയ്ക്കാറുണ്ട്. ഇത്തരത്തില്‍ തിരിച്ചുവന്ന പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പോംപേയില്‍ ഒരു പ്രത്യേക പ്രദര്‍ശന മേഖല തന്നെ തുറന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window