Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ശുചിത്വനഗരം പദ്ധതിക്ക് ലണ്ടന്‍ ഏജന്‍സിയുടെ ഫണ്ട് ഇടനിലക്കാര്‍ തട്ടിയെന്ന് സംശയം
reporter

കൊല്ലം: കടലിനെയും തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിക്ക് ലണ്ടന്‍ എന്‍ജിഒയുടെ അഞ്ചുലക്ഷം രൂപ കൈപ്പറ്റി. സിപിഎം പിബിയില്‍നിന്ന് ചോര്‍ന്ന പരാതിയില്‍ പറയുന്ന രാജേഷ് കൃഷ്ണയുമായി ബന്ധമുള്ള 'പ്ലാസ്റ്റ് സേവ് ' എന്ന എന്‍ജിഒയുടെ ഇടപെടലില്‍ ശുചിത്വസാഗരം പദ്ധതിയുടെ അക്കൗണ്ടിലേക്കാണ് പണംവന്നത്. ലണ്ടനില്‍നിന്ന് 50 ലക്ഷം കൈപ്പറ്റുകയും അഞ്ചുലക്ഷം മാത്രം ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്‌തെന്നാണ് വിവരം.

അഞ്ചുലക്ഷം രൂപയും പ്ലാസ്റ്റിക് സംസ്‌കരിച്ച ഷ്രെഡിങ് യൂണിറ്റിലെ തൊഴിലാളികളുടെ ശമ്പളത്തിനാണ് ഉപയോഗിച്ചത്. അഞ്ചുലക്ഷം രൂപ ലണ്ടന്‍ എന്‍ജിഒ നല്‍കിയെന്ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സ്ഥിരീകരിച്ചു. നേരത്തേ ഒരിക്കല്‍പ്പോലും വിദേശസഹായം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല.വാഗ്ദാനം ചെയ്ത തുടര്‍സഹായം ലഭ്യമായില്ലെന്നും പിന്നീട് എന്‍ജിഒയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ മാതൃഭൂമിയോട് പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ ഇന്‍ഡൊനീഷ്യയില്‍ നടന്ന ഉച്ചകോടിയില്‍, ശുചിത്വസാഗരം പദ്ധതിയെക്കുറിച്ച് മേഴ്‌സിക്കുട്ടിയമ്മ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകണ്ട് രാജേഷ് കൃഷ്ണ തന്നെ വിളിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window